
ദില്ലി: അയോധ്യക്ക് പിന്നാലെ മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിലും സാമ്പത്തിക തട്ടിപ്പെന്ന് പരാതി. നടപടിയാവശ്യപ്പെട്ട് രക്തം കൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ് ക്ഷേത്രത്തിലെ പൂജാരിയും മഥുര ക്ഷേത്രഭൂമി കേസിലെ പരാതിക്കാരനുമായ ദിനേഷ് ഫലഹരി മഹാരാജ്. വഴിപാടിൽ നിന്നുള്ള വരുമാനവും സ്വർണ്ണം, വെള്ളി ആഭരണങ്ങളും തട്ടിയെടുക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി 1000 കോടിയുടെ അവിഹിത സ്വത്തുണ്ടാക്കിയെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. അതേ സമയം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന വിശദീകരണവുമായി ട്രസ്റ്റ് രംഗത്തെത്തിയിട്ടുണ്ട്. 20 ലക്ഷം രൂപ ആവശ്യപ്പെട്ടത് നൽകാത്തിലുള്ള പ്രതികാരമാണിതെന്നും ഏതന്വേഷണത്തെയും നേരിടുമെന്നും ട്രസ്റ്റ് സെക്രട്ടറി വ്യക്തമാക്കി. പൂജാരിക്കെതിരെ പോലീസിൽ പരാതി നൽകിയതായും ട്രസ്റ്റ് സെക്രട്ടറി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam