പേരക്ക പറിച്ചതിന് ദളിത് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചെന്ന് പരാതി; സംഭവം തെലങ്കാനയിലെ കേസാറാം ​ഗ്രാമത്തിൽ

Published : Jun 26, 2024, 01:59 PM ISTUpdated : Jun 26, 2024, 04:12 PM IST
പേരക്ക പറിച്ചതിന് ദളിത് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചെന്ന് പരാതി; സംഭവം തെലങ്കാനയിലെ കേസാറാം ​ഗ്രാമത്തിൽ

Synopsis

 രണ്ട് ദിവസം മുൻപ് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ മധുസൂദൻ റെഡ്ഡിക്കും മകനുമെതിരെ തെലങ്കാന പൊലീസ് കേസെടുത്തു. 

ഹൈദരാബാദ്: പറമ്പിലെ പേരക്ക പറിച്ചതിന് ദളിത് വിദ്യാർത്ഥിക്ക് ക്രൂരമർദനമെന്ന് പരാതി. തെലങ്കാനയിലെ ഷാബാദ് മണ്ഡലിലുള്ള കേസാറാം ഗ്രാമത്തിൽ ജൂൺ 22-നാണ് സംഭവം നടന്നത്. കുട്ടിയുടെ കൈ രണ്ടും കയർ കൊണ്ട് കൂട്ടിക്കെട്ടി ക്രൂരമായി തല്ലിയെന്നാണ് പ്രബലസമുദായാംഗമായ മധുസൂദൻ റെഡ്ഡിക്കെതിരെ ഉയർന്നിരിക്കുന്ന പരാതി.

ഇക്കാര്യം ചോദിക്കാൻ ചെന്ന കുട്ടിയുടെ അമ്മയെയും ഇയാളും മകനും ചേർന്ന് ക്രൂരമായി മർദിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിന്റെ ചിത്രങ്ങൾ ഇന്നലെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. രണ്ട് ദിവസം മുൻപ് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ മധുസൂദൻ റെഡ്ഡിക്കും മകനുമെതിരെ തെലങ്കാന പൊലീസ് കേസെടുത്തു. വിരമിച്ച സ്കൂൾ പ്രധാനാധ്യാപകനാണ് മധുസൂദൻ റെഡ്ഡി.

 

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പതിറ്റാണ്ടുകൾക്ക് ശേഷം ​​ഗുജറാത്തിൽ 'കുഞ്ഞ്' ജനിച്ചു, വിവിഐപി പരി​ഗണന, ഇസഡ് പ്ലസ് സുരക്ഷ, 24 മണിക്കൂർ നിരീക്ഷണം, ചെലവ് കോടികൾ
തുടങ്ങും മുന്നേ കല്ലുകടി, തമിഴ്നാട്ടിൽ കോൺഗ്രസിന് വമ്പൻ തിരിച്ചടി; തെരഞ്ഞെടുപ്പ് ഏകോപന സമിതി ചെയർമാൻ രാജിവെച്ചു, സ്ഥാനാർഥി പട്ടിക വൈകുന്നതിൽ പ്രതിഷേധം