തമിഴ്‍നാട്ടില്‍ ദളിതർക്കായുള്ള ജലസംഭരണിയിൽ മനുഷ്യ വിസര്‍ജ്യം കലര്‍ത്തിയതായി പരാതി; കേസ്

Published : Dec 29, 2022, 10:28 AM IST
തമിഴ്‍നാട്ടില്‍ ദളിതർക്കായുള്ള ജലസംഭരണിയിൽ മനുഷ്യ വിസര്‍ജ്യം കലര്‍ത്തിയതായി പരാതി; കേസ്

Synopsis

ഗ്രാമത്തിലെ കുട്ടികള്‍ക്കടക്കും രോഗം വന്നതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നതാകാം പ്രശ്നമെന്ന് ഡോക്ടര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഗ്രാമത്തിലെ യുവാക്കള്‍ ടാങ്കില്‍ കയറി പരിശോധിച്ചപ്പോഴാണ്, ടാങ്കില്‍ വന്‍ തോതില്‍ മനുഷ്യ വിസര്‍ജ്യം കലര്‍ത്തിയതായി കണ്ടെത്തിയത്. 


ചെന്നൈ:  തമിഴ്‍നാട്ടിലെ പുതുക്കോട്ടെ ജില്ലയിലെ ഇരയൂര്‍ ഗ്രാമത്തില്‍ നൂറോളം ദളിത് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്ന 10,000 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന കുടിവെള്ള ടാങ്കില്‍ വന്‍ തോതില്‍ മനുഷ്യ വിസര്‍ജ്യം കലര്‍ത്തിയതായി പരാതി. പരാതിയെ തുടര്‍ന്ന് പുതുക്കോട്ട കളക്ടർ കവിത രാമുവും ജില്ലാ പോലീസ് മേധാവി വന്ദിതാ പാണ്ഡേയും കഴിഞ്ഞ ദിവസം ഇരയൂർ ഗ്രാമം സന്ദർശിച്ചു. ഗ്രാമത്തിലെ കുട്ടികള്‍ക്കടക്കും രോഗം വന്നതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നതാകാം പ്രശ്നമെന്ന് ഡോക്ടര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഗ്രാമത്തിലെ യുവാക്കള്‍ ടാങ്കില്‍ കയറി പരിശോധിച്ചപ്പോഴാണ്, ടാങ്കില്‍ വന്‍ തോതില്‍ മനുഷ്യ വിസര്‍ജ്യം കലര്‍ത്തിയതായി കണ്ടെത്തിയത്. 

"വാട്ടർ ടാങ്കിനുള്ളിൽ വൻതോതിൽ മലമൂത്ര വിസർജ്ജനം കണ്ടെത്തി. അത്രയും വെള്ളം മഞ്ഞനിറമായി. അതറിയാതെ ഒരാഴ്ചയോളം ആളുകൾ ഈ വെള്ളം കുടിക്കുകയായിരുന്നു. കുട്ടികൾക്ക് അസുഖം വന്നപ്പോഴാണ് സത്യം. പുറത്തു വന്നത്..,'' പ്രദേശത്തെ രാഷ്ട്രീയ പ്രവർത്തകനായ മോക്ഷ ഗുണവലഗൻ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ആരാണ് ഇത് ചെയ്തതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ വാട്ടർ ടാങ്കിന് ചുറ്റുമുള്ള വേലി തുറന്ന നിലയിലായിരുന്നു.  യുവാക്കൾ ടാങ്കിൽ കയറി നോക്കിയപ്പോള്‍ അടപ്പ് തുറന്നിരിക്കുന്നതായി കണ്ടെത്തി. ആരും കയറി ജലസംഭരണിയിലേക്ക് മാലിന്യം തള്ളിയതായി ആരും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കളക്ടർ കവിത രാമു അറിയിച്ചു. 

 

പ്രദേശത്ത് ജാതി വിവേചനം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. മൂന്ന് തലമുറകളായി ഗ്രാമത്തിലെ ക്ഷേത്രത്തിൽ ദളിതരെ പ്രവേശിപ്പിക്കാറില്ല. ഗ്രാമത്തിലെ ചായക്കടയിൽ ഇപ്പോഴുംപട്ടിക ജാതിക്കാർക്കായി വ്യത്യസ്തമായ ഗ്ലാസ്സുകൾ പോലുമുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. കളക്ടറും ജില്ലാ പൊലീസ് മേധാവിയും നേരിട്ടെത്തി ചായക്കടയില്‍ പരിശോധന നടത്തി ഉടമയ്‌ക്കെതിരെ കേസെടുത്തു. തുടര്‍ന്ന് ഇരുവരും പട്ടികജാതി സമൂഹത്തെ മുഴുവൻ ഗ്രാമത്തിലെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി,  തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് ഇവരെ കടക്കുന്നത് തടഞ്ഞവരെ തിരിച്ചറിയാന്‍ ആവശ്യപ്പെട്ടു. ഈ സമയം ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനാ ചടങ്ങ് നടക്കുകയായിരുന്നു. ചടങ്ങില്‍ നിന്നും പുറത്തിറങ്ങിയ ഒരു ഉയര്‍ന്ന ജാതിയിലുള്ള സ്ത്രീ, താഴ്ന്ന ജാതിക്കാരെ ആഗ്രഹിക്കാത്ത ദേവതയാണ് പ്രതിഷ്ഠയെന്ന് പറഞ്ഞു. ഇവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. 

PREV
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ