
ചെന്നൈ: തമിഴ്നാട്ടിൽ പോളിംഗ് തലേന്ന് വോട്ടിന് പണമൊഴുക്കുന്നതിനെ ചൊല്ലി പരാതി പ്രളയം. മൈലാപ്പൂരിലെ ഡിഎംകെ സ്ഥാനാർത്ഥി ഡി വേലുവിൻ്റെ സഹായിയുടെ വീട്ടിൽ നിന്ന് 2 കോടി രൂപ തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചു. വേലുവിനെ അയോഗ്യനാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സെന്തിൽ ബാലാജി മത്സരിക്കുന്ന കോയമ്പത്തൂർ സൗത്തിലെ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ സ്ഥാനാർത്ഥി കെ അർജുനൻ ജില്ലാ കളക്ടറേറ്റിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
വോട്ടിന് പണം കൊടുക്കുന്നത് തനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണെന്ന് ബാലാജി പ്രതികരിച്ചു. നിശബ്ദ പ്രചാരണ ദിവസം ടിവികെ ഓൺലൈനിൽ വമ്പൻ പ്രചാരണത്തിന് നീക്കം നടത്തുന്നതായി കാണിച്ച് ഡിഎംകെ അനുഭാവികൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലും ഒറ്റഘട്ടമായി നാളെ രാവിലെ 7 മണി മുതലാണ് പോളിംഗ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam