
മണിപ്പൂർ: മണിപ്പൂരിൽ സംഘർഷം. മുഖ്യമന്ത്രി ബരേൻ സിംഗ് ഉദ്ഘാടനം ചെയ്യാനിരുന്ന കെട്ടിടത്തിന് ജനക്കൂട്ടം തീയിട്ടു. അനധികൃതം എന്നാരോപിച്ച് ചുരാചന്ദ്പൂർ ജില്ലയിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയതിനെ തുടർന്നാണ് സംഘർഷം പടർന്നത്. സർക്കാർ അപമാനിച്ചുവെന്ന് ഗോത്രവർഗസംഘടന. കഴിഞ്ഞ കുറെ നാളുകളായി മണിപ്പൂരിൽ സ്ഥിതിഗതികൾ അശാന്തമാണ്. അവിടെ ഇപ്പോൾ ഒരു സർവ്വേ നടക്കുകയാണ്. വനമേഖലകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും സംരക്ഷണത്തിന്‍റെ ഭാഗമായിട്ടാണ് മണിപ്പൂരില്‍ സർവ്വേ നടക്കുന്നത്.
ഈ സർവ്വേയുടെ പേരിൽ അവിടെ വ്യാപകമായ കുടിയൊഴിപ്പിക്കൽ നടക്കുന്നുണ്ട്. അതോടൊപ്പം തന്നെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കുകയും ചെയ്യുന്നുണ്ട്. ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടെ ഇതിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്നു എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ചുരാചന്ദ് പൂരില്‍ മുഖ്യമന്ത്രി ബിരേന്‍സിംഗ് ഇന്ന് ഉദ്ഘാടനം ചെയ്യേണ്ട ജിമ്മിന് തീയിട്ടായിരുന്നു പ്രതിഷേധം.
പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദ് ചെയ്തു. സംഘചേരല്‍ ഒഴിവാക്കിയിട്ടുണ്ട്. കുടിയൊഴിപ്പിക്കലില്‍ പ്രതിഷേധിച്ച് ഗോത്രവിഭാഗമായ കുക്കി സമുദായത്തില്‍ പെട്ട 12 എംഎല്‍എമാര്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു.
പത്തു മാസമായി അപരിചിതരുടെ വീട്ടിൽ സൗജന്യമായി താമസിച്ച് ദമ്പതികൾ; സംഗതി കൊള്ളാമെന്ന് സോഷ്യൽ മീഡിയ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam