ഉടമസ്ഥന് തങ്ങളുടെ സേവനം ആവശ്യമുള്ളിടത്തോളം കാലം ഹൗസ് സിറ്റേഴ്‌സിന് ആ വീട്ടിൽ സ്വന്തം വീട്ടിൽ എന്ന പോലെ താമസിക്കാം. അതോടൊപ്പം വീട്ടുകാരുടെ വളർത്തു നായ്ക്കളെ പരിചരിക്കുന്ന ഡോഗ് സിറ്റേഴ്സായും ഇവർ പ്രവർത്തിക്കണം.


സ്വന്തമായി ഒരു പാർപ്പിടം എന്നത് എല്ലാവരുടെയും സ്വപ്നവും ആഗ്രഹവും ഒക്കെയാണ്. അത് സഫലമാക്കാൻ വേണ്ടി സമ്പാദ്യത്തിന്‍റെ ഒരു വലിയ പങ്കുതന്നെ മാറ്റിവയ്ക്കുന്നവരാണ് നമ്മിൽ പലരും. സ്വന്തമായി ഒരു വീടില്ലാത്തവരാണെങ്കിൽ വാടകയ്ക്ക് ആണെങ്കിൽ പോലും ഒരു വാസസ്ഥലം നമ്മള്‍ കണ്ടെത്താറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി തങ്ങളുടെ ജീവിതത്തെ മുന്നോട്ട് കൊണ്ട് പോവുകയാണ് അയർലൻഡിൽ നിന്നുള്ള ദമ്പതികൾ. കഴിഞ്ഞ 10 മാസക്കാലമായി ഒരുമിച്ച് ജീവിക്കുന്ന ഇവർ അതിനിടയിൽ ഒരിക്കൽ പോലും ഒരു താമസ സൗകര്യത്തിനായി പണം മുടക്കിയിട്ടില്ല. എന്നാൽ സുരക്ഷിതമായ ഇടങ്ങളിൽ ആഡംബരത്തോടെയാണ് ഇവർ താമസിക്കുന്നതും. അതെങ്ങനെയെന്നല്ലേ? ആ കഥ ഇങ്ങനെയാണ്.

നോർത്ത് വെസ്റ്റ് അയർലണ്ടിലെ ഡൊണഗലിൽ നിന്നുള്ള മോളി, ഗാർട്ട് എന്നീ ദമ്പതികളാണ് കഴിഞ്ഞ പത്ത് മാസക്കാലമായി അപരിചിതരുടെ വീടുകളിൽ താമസിച്ചുകൊണ്ട് താമസത്തിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കുമായി ചെലവഴിക്കേണ്ടി വരുമായിരുന്ന ഭീമമായ തുക ലാഭിച്ചത്. ന്യൂയോർക്ക്, ആംസ്റ്റർഡാം, ബാഴ്‌സലോണ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലെ 17 ഓളം അപരിചിതരുടെ വീടുകളിൽ ഇതുവരെ ഇവർ താമസിച്ചു. മൂന്ന് വർഷക്കാലമായി പ്രണയത്തിലാണ് മോളിയും ഗാർട്ടും. എന്നാൽ ഇരുവർക്കും സ്ഥിരമായി താമസിക്കാൻ ഒരു ഇടമില്ലാത്തതിനാൽ ഒരുമിച്ച് യാത്രകൾ ചെയ്യാമെന്നായിരുന്നു പദ്ധതി. അങ്ങനെ 2022 മെയ് മാസത്തിൽ ഒരു യാത്ര കഴിഞ്ഞു വന്നിരിക്കുമ്പോളാണ് സോഷ്യൽ മീഡിയയിലെ ഒരു പരസ്യം മോളിയുടെ ശ്രദ്ധയിൽപ്പെട്ടത്. 'ട്രസ്റ്റഡ് ഹൗസ് സിറ്റേഴ്‌സ്' എന്ന ആപ്പില്‍ കണ്ട ഹൗസ് സിറ്റിങ്ങിനെ കുറിച്ചുള്ള ഒരു വീഡിയോ മോളിയെ ആകർഷിച്ചു. അങ്ങനെ അവൾ ആ ആപ്പിൽ അംഗത്വം എടുത്തു. ഇരുവരും ചേർന്ന് ഹൗസ് സിറ്റിങ് ഒന്ന് പരീക്ഷിച്ചു നോക്കാമെന്ന തീരുമാനത്തിലെത്തി.

ഹിജാബ് വിരുദ്ധ പ്രക്ഷോഭം; രാജ്യത്തെ പ്രശസ്തരെ ഇറാനിയന്‍ സര്‍ക്കാര്‍ ലക്ഷ്യം വച്ചിരുന്നെന്ന് വെളിപ്പെടുത്തല്‍

ഒരു വീടിന്‍റെ ഉടമസ്ഥൻ സ്ഥലത്തില്ലാതെ വരുന്ന അവസ്ഥയിൽ ആ വീടിന്‍റെ സംരക്ഷണ ചുമതല ഏറ്റെടുത്ത് അവിടുത്തെ കാര്യങ്ങൾ കൃത്യമായി ചെയ്യുന്നതിനായി നിയോഗിക്കപ്പെടുന്ന ആളുകളാണ് ഹൗസ് സിറ്റേഴ്‌സ്. ഉടമസ്ഥന് തങ്ങളുടെ സേവനം ആവശ്യമുള്ളിടത്തോളം കാലം ഹൗസ് സിറ്റേഴ്‌സിന് ആ വീട്ടിൽ സ്വന്തം വീട്ടിൽ എന്ന പോലെ താമസിക്കാം. അതോടൊപ്പം വീട്ടുകാരുടെ വളർത്തു നായ്ക്കളെ പരിചരിക്കുന്ന ഡോഗ് സിറ്റേഴ്സായും ഇവർ പ്രവർത്തിക്കണം. അങ്ങനെ 2022 ജൂണിൽ അവർക്ക് തങ്ങളുടെ ആദ്യത്തെ വർക്ക് കിട്ടി. ഡബ്ലിനിൽ ആയിരുന്നു ആ വീട്. വീട് പരിചരിക്കുന്നതിനോടൊപ്പം തന്നെ അവരുടെ നായക്കുട്ടിയായ ഗോൾഡൻ ലാബ്രഡോറിനെയും പരിചരിക്കണമായിരുന്നു. അത് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതോടെ ഇരുവർക്കും സംഗതി കൊള്ളാമെന്ന് തോന്നി. പിന്നീട് ഇങ്ങോട്ട് കഴിഞ്ഞ 10 മാസമായി യാതൊരുവിധ ജീവിത ചിലവുകളുമില്ലാതെ സമ്മാനമായ രീതിയിൽ 17 ഓളം അപരിചിതരുടെ വീടുകളിലായിട്ടാണ് ഇവര്‍ താമസിച്ച് വരുന്നത്.

സ്കീയിംഗിനിടെ പന്തുകള്‍ അമ്മാനമാടി, കരണം മറിയുന്ന വീഡിയോ ഏറ്റെടുത്ത് നെറ്റിസണ്‍സ്