നരേന്ദ്രമോദിക്കെതിരായ 'വിഷപാമ്പ്' പരാമർശം: മല്ലികാർജ്ജുൻ ഖർഗെക്കെതിരെ പരാതിയുമായി ബിജെപി 

Published : Apr 28, 2023, 02:59 PM ISTUpdated : Apr 28, 2023, 05:07 PM IST
നരേന്ദ്രമോദിക്കെതിരായ 'വിഷപാമ്പ്' പരാമർശം: മല്ലികാർജ്ജുൻ ഖർഗെക്കെതിരെ പരാതിയുമായി ബിജെപി 

Synopsis

പരാമർശം പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രധാനമന്ത്രിയെ അപമാനിച്ചതിൽ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിഷപാമ്പ് പരാമർശത്തിൽ, മല്ലികാർജ്ജുൻ ഖർഗെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നൽകി. പരാമർശം പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രധാനമന്ത്രിയെ അപമാനിച്ചതിൽ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം. മോദിയെപ്പോലെയുള്ള ഒരു മനുഷ്യൻ തരുന്നത് വിഷമല്ലെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. പക്ഷേ രുചിച്ചു നോക്കിയാൽ മരിച്ചു പോകുമെന്നായിരുന്നു ഖർഗെയുടെ പരാമർശം. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലായിരുന്നു ഖർഗെയുടെ പരാമർശം. 

ഗുസ്തി താരങ്ങളുടെ ഹർജി: ഇന്ന് തന്നെ കേസെടുക്കുമെന്ന് തുഷാർ മേത്ത സുപ്രീംകോടതിയിൽ

പിന്നാലെ ഖർഗെക്കെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തികരയ്ക്ക് പിടിച്ചിട്ട മീനിന്‍റെ അവസ്ഥയിലാണ് കോൺഗ്രസ് എന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശത്തിന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്‍റെ മറുപടി.  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മല്ലികാർജുൻ ഖർഗയുടെ പരാമർശം അപലപനീയമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും പ്രതികരിച്ചു. കർണാടകയിൽ തോൽവി ഉറപ്പിച്ചതിനാലാണ് ഖർഗെ ഇത്തരം പ്രയോഗങ്ങൾ നടത്തുന്നതെന്നും പ്രമോദ് സാവന്ത് കുറ്റപ്പെടുത്തി. 

 

 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി