പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം; താനൂര്‍ നഗരസഭാ യോഗത്തില്‍ ബിജെപി അംഗങ്ങളുടെ പ്രതിഷേധം

Published : Dec 19, 2019, 01:11 PM ISTUpdated : Dec 19, 2019, 01:15 PM IST
പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം; താനൂര്‍ നഗരസഭാ യോഗത്തില്‍ ബിജെപി അംഗങ്ങളുടെ പ്രതിഷേധം

Synopsis

വിവിധ കൗണ്‍സിലര്‍മാര്‍ നൽകിയ നോട്ടിസിൽ പ്രമേയം പാസ്സാക്കാനായി ചർച്ചയ്ക്കെടുത്തപ്പോഴാണ് ബിജെപി അംഗങ്ങൾ പ്രതിഷേധവുമായെത്തിയത്. 

താനൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് താനൂർ നഗരസഭാ യോഗത്തിൽ സംഘർഷം. വിവിധ കൗണ്‍സിലര്‍മാര്‍ നൽകിയ നോട്ടിസിൽ പ്രമേയം പാസ്സാക്കാനായി ചർച്ചയ്ക്കെടുത്തപ്പോഴാണ് ബിജെപി അംഗങ്ങൾ പ്രതിഷേധവുമായെത്തിയത്. 

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ പ്രമേയം പാടില്ലെന്നായിരുന്നു ബിജെപി അംഗങ്ങളുടെ ആവശ്യം. 44 അംഗങ്ങളിൽ 10 ബിജെപി അംഗങ്ങളുണ്ട്.  മറ്റ് അംഗങ്ങൾ പൗരത്വ ഭേദഗതി നിയമത്തിന്‍റെ കോപ്പി കീറിയെറിഞ്ഞു. ബിജെപി അംഗങ്ങൾ പൗരത്വ ഭേദഗതിക്കെതിരായ പ്രമേയവും കീറിയെറിഞ്ഞു. ബഹളത്തിനിടെ പ്രമേയം പാസ്സാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗാളിൽ എസ്ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 58 ലക്ഷം പേരെ
കാലം മായ്ക്കാത്ത വീരസ്മരണ-1971-ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ സ്മരണ