
ദില്ലി: ആര്‍എസ്എസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസിന്‍റെ ട്വീറ്റ്. ആര്‍എസ്എസ് തുടര്‍ച്ചയായി രാജ്യവിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് വീഡിയോ ട്വീറ്റ് ചെയ്തത്. ആര്‍എസ്എസ് നല്‍കിയ അപകീര്‍ത്തി പരാതിയില്‍ രാഹുല്‍ ഗാന്ധി മുംബൈ കോടതിയില്‍ ഹാജരായ അതേ ദിവസം തന്നെയാണ് കോണ്‍ഗ്രസിന്‍റെ ട്വീറ്റ്.
''ആർഎസ്എസ് എന്താണെന്ന് നിങ്ങൾക്കറിയാം എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ, ചിന്തിക്കേണ്ടിയിരിക്കുന്നു. ബ്രിട്ടീഷുകാര്‍ക്ക് വിശ്വാസ്യത വാഗ്ദാനം ചെയ്തും മഹാത്മാഗാന്ധിയെ കൊന്നും കലാപം സൃഷ്ടിച്ചും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു രാഷ്ട്രീയ സ്വയം സേവക് സംഘം ചെയ്തിരുന്നത്'' - കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
സത്യാഗ്രഹത്തില്‍ പുങ്കെടുക്കരുതെന്ന് ആര്‍എസ്എസ് സ്ഥാപകന്‍ കെ ബി ഹെഡ്ഗെവാര്‍ പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേരാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. നമ്മുടെ ദേശീയപതാകയെ സംഘം എതിര്‍ത്തു. അത് ദേശവിരുദ്ധമല്ലേ ? മനുസ്മൃതിയെ അവര്‍ ഭരണഘടനയേക്കാള്‍ മഹത്തരമായി കാണുന്നു. സ്വാതന്ത്ര്യത്തെ അവര്‍ എതിര്‍ത്തുവെന്നും വീഡിയോയില്‍ പറയുന്നു.