
മുംബൈ: മഹാരാഷ്ട്രയിലെ തിവാരി അണക്കെട്ട് തകര്‍ന്ന് 14 പേര്‍ മരിച്ച സംഭവത്തില്‍ ഡാമില്‍ പൊട്ടലുണ്ടാക്കിയതിന് കാരണം ഞണ്ടുകളാണെന്ന് ജലസേചന മന്ത്രി തനാജി സാവന്ത്. അണക്കെട്ടിന് ചുറ്റും ഞണ്ടുകള്‍ കൂട്ടമായി കാണപ്പെടാറുണ്ടെന്നും ചോര്‍ച്ച സംഭവിക്കാന്‍ കാരണം ഇവയാണെന്നും മന്ത്രി പറഞ്ഞു.
ഡാമിന്‍റെ നിര്‍മ്മാണത്തില്‍ അപാകതകള്‍ ഉള്ളതായി സമീപവാസികളില്‍ നിന്ന് വിവരം ലഭിച്ചിട്ടില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. നേരത്തെ അണക്കെട്ടിന് ചോര്‍ച്ച ഉണ്ടായിരുന്നില്ലെന്നും ഞണ്ടുകള്‍ വര്‍ധിച്ചതോടെയാണ് ഡാമിന് ചോര്‍ച്ച സംഭവിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പന്ത്രണ്ടോളം വീടുകളാണ് ഡാം തകര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ തകര്‍ന്നത്. അപകടത്തെ കുറിച്ച് വിശദമായ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.