വനിതാ ബോഡി ബിൽഡർമാർ ഹനുമാൻ ചിത്രത്തിന് മുന്നിൽ പോസ് ചെയ്തു; ​ഗം​ഗാജലം തളിച്ച് 'ശുദ്ധിയാക്കി' കോൺ​ഗ്രസ്

Published : Mar 07, 2023, 09:41 AM ISTUpdated : Mar 07, 2023, 09:55 AM IST
വനിതാ ബോഡി ബിൽഡർമാർ ഹനുമാൻ ചിത്രത്തിന് മുന്നിൽ പോസ് ചെയ്തു; ​ഗം​ഗാജലം തളിച്ച് 'ശുദ്ധിയാക്കി' കോൺ​ഗ്രസ്

Synopsis

സ്ത്രീകൾ കായികരംഗത്ത് മികവ് പുലർത്തുന്നത് കോൺഗ്രസിന് താൽപ്പര്യമില്ലെന്ന് ബിജെപി വക്താവ് ഹിതേഷ് ബാജ്‌പേയ് തിരിച്ചടിച്ചു. കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംഘാടകരിൽ ചിലർ പൊലീസിന് പരാതി നൽകി. 

രത്‌ലാം(മധ്യപ്രദേശ്): മധ്യപ്രദേശിലെ രത്‌ലാമിൽ ബിജെപി സംഘടിപ്പിച്ച ബോഡിബിൽഡിംഗ് മത്സരത്തിന്റെ വേദിയിൽ കോൺഗ്രസ് പ്രവർത്തകർ ​ഗം​ഗാ ജലം ഉപയോ​ഗിച്ച് ശുദ്ധീകരിച്ചു. വനിതാ ബോഡി ബിൽഡർമാർ ഹനുമാന്റെ ചിത്രത്തിന് മുന്നിലാണ് പോസ് ചെയ്തതെന്ന് ആരോപിച്ചാണ് കോൺ​ഗ്രസ് പ്രവർത്തകർ ​ഗം​ഗാജലം തളിച്ചതും ഹനുമാൻ ചാലിസ ആലപിച്ചതും.  നിത്യ ബ്രഹ്മചാരിയായ ഹനുമാനോടുള്ള അവഹേളനമാണ് വനിതാ ബോഡി ബിൽഡർമാർ ചെയ്തതെന്നും കോൺ​ഗ്രസ് ആരോപിച്ചു. 

13-ാമത് മിസ്റ്റർ ജൂനിയർ ബോഡിബിൽഡിംഗ് മത്സരം മാർച്ച് 4, 5 തീയതികളിലായാണ് നടന്നത്. പരിപാടിക്കിടെ വനിതാ ബോഡി ബിൽഡർമാർ ഹനുമാന്റെ ചിത്രത്തിന് മുന്നിൽ പോസ് ചെയ്തു. ഈ സംഭവമാണ് കോൺ​ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. ബിജെപി മേയർ പ്രഹ്ലാദ് പട്ടേൽ ഉൾപ്പെടെയുള്ളവരാണ് സംഘാടക സമിതി. നിയമസഭാംഗം ചൈതന്യ കശ്യപാണ് രക്ഷാധികാരി. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് മുൻ മേയറും കോൺഗ്രസ് നേതാവുമായ പരാസ് സക്ലേച രം​ഗത്തെത്തി. അനാചാരമാണ് കാണിക്കുന്നതെന്നും ഇത് ചെയ്തവരെ  ഹനുമാൻ ശിക്ഷിക്കുമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മായങ്ക് ജാട്ട് പറഞ്ഞു.

സ്ത്രീകൾ കായികരംഗത്ത് മികവ് പുലർത്തുന്നത് കോൺഗ്രസിന് താൽപ്പര്യമില്ലെന്ന് ബിജെപി വക്താവ് ഹിതേഷ് ബാജ്‌പേയ് തിരിച്ചടിച്ചു. കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംഘാടകരിൽ ചിലർ പൊലീസിന് പരാതി നൽകി. 

"സ്ത്രീകൾ ഗുസ്തിയിലോ ജിംനാസ്റ്റിക്സിലോ നീന്തലിലോ പങ്കെടുക്കുന്നത് കോൺഗ്രസുകാർക്ക് ഇഷ്ടമില്ല. അവർ കായിക രം​ഗത്തെ സ്ത്രീകളെ വൃത്തികെട്ട കണ്ണുകളോടെ നോക്കുന്നുവെന്നും പ്രസ്താവനയിൽ ബിജെപി പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി ഹിന്ദുക്കളോടും ഹനുമാനോടും അനാദരവാണെന്ന് ആരോപിച്ച് എംപി കോൺഗ്രസ് അധ്യക്ഷൻ കമൽനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് പിയൂഷ് ബാബലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. 

കോൺഗ്രസ് പ്രവർത്തക സമിതി: അംഗങ്ങളുടെ കാര്യം ഹോളിക്ക് ശേഷം തീരുമാനിക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ