ട്വിറ്റർ അക്കൗണ്ട് മരവിപ്പിക്കൽ; അനീതിയെന്ന് കോൺ​ഗ്രസ്; സിവിൽ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കും

Published : Nov 08, 2022, 02:02 PM ISTUpdated : Nov 08, 2022, 02:03 PM IST
ട്വിറ്റർ അക്കൗണ്ട് മരവിപ്പിക്കൽ; അനീതിയെന്ന് കോൺ​ഗ്രസ്; സിവിൽ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കും

Synopsis

നിലവിൽ പകർപ്പ് അവകാശ ലംഘനമെന്ന് ചൂണ്ടിക്കാണിച്ചാണ് ബം​ഗളൂരു സിറ്റി സിവിൽ കോടതി ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. 

ദില്ലി; കോൺ​ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള സിവിൽ കോടതി ഉത്തരവിനെതിരെ കർണാടക ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോൺ​ഗ്രസ്. നിലവിൽ പകർപ്പ് അവകാശ ലംഘനമെന്ന് ചൂണ്ടിക്കാണിച്ചാണ് ബം​ഗളൂരു സിറ്റി സിവിൽ കോടതി ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. കോൺ​ഗ്രസിന്റെയും ഭാരത് ജോ‍ഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ തത്ക്കാലത്തേക്ക് മരവിപ്പിക്കാനായിരുന്നു കോടതി നിർദ്ദേശം.  

ഇനി വീണ്ടും കേസ് പരി​ഗണിക്കുന്നത് വരെ ഈ സ്ഥിതി തുടരണമെന്ന നിർദ്ദേശമാണ് ട്വിറ്ററിന് കോടതി നൽകിയിരുന്നത്. ഭാരത് ജോ‍ഡോ യാത്രക്കിടെ രാഹുൽ​ഗാന്ധി പങ്കെടുത്ത പരിപാടിയുടെ വീഡിയോ രാഹുലിനെ പ്രമോട്ട് ചെയ്യുന്ന രീതിയിൽ കെജിഎഫ് 2 സിനിമയിലെ ​ഗാനത്തിന്റെ പശ്ചാത്തല സം​ഗീതം കൂടി ചേർത്ത് കോൺ​ഗ്രസിന്റെയും ഭാരത് ജോ‍ഡോ യാത്രയുടെയും ട്വിറ്റർ ഹാൻഡിലുകളിലൂടെയും ജയറാം രമേശ് അടക്കമുള്ളവരുടെ ട്വിറ്ററിലൂടെയും ഒക്കെ പങ്കുവെക്കപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മ്യൂസിക് കംപോസർമാർ തന്നെയാണ് കോടതിയിൽ ഹർജി നൽകിയത്. ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു. 

എന്നാൽ ഇത് ഏകപക്ഷീയമായ നടപടി എന്നാണ് കോൺ​ഗ്രസ് ഇപ്പോൾ പ്രതികരിക്കുന്നത്. തങ്ങളുടെ ഭാ​ഗം കേൾക്കാതെയാണ് ഈ ഉത്തരവ് ഇപ്പോൾ പുറപ്പെടുവിച്ചതെന്ന് കോൺ​ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ കർണാടക ഹൈക്കോടതിയെ തന്നെ സമീപിക്കാനുള്ള നീക്കത്തിലാണ് കോൺ​ഗ്രസ്. നിലവിൽ ഒരു അനീതിയാണ് നടന്നത് എന്ന വിശദീകരണമാണ് കോൺ​ഗ്രസ് നൽകുന്നത്. കെജിഎഫ് 2 ലെ പാട്ടിന്റെ കൃത്യമായ പകർപ്പ് അവകാശമോ അനുമതിയോ ഇല്ലാതെ ഇത്തരമൊരു നീക്കം നടത്തിയത് അം​ഗീകരിക്കാനാകില്ലെന്നാണ് മ്യൂസിക് കമ്പനി നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നത്.   

ജോഡോയാത്രക്ക് കെജിഎഫിലെ പാട്ട്; പകർപ്പവകാശ നിയമലംഘനം; കോൺ​ഗ്രസ് ട്വിറ്റർ അക്കൗണ്ടുകള്‍ക്ക് താത്ക്കാലിക വിലക്ക്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
ഗോവയിൽ നിശാക്ലബ്ബിൽ തീ പടർന്ന് 5 മണിക്കൂറിനുള്ളിൽ രാജ്യം വിട്ട ഉടമകൾ പിടിയിൽ, ഇന്റർപോൾ നോട്ടീസിന് പിന്നാലെ അറസ്റ്റ് ഫുകേതിൽ