കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു, ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ ജയിച്ചു

Published : Feb 11, 2023, 09:34 AM ISTUpdated : Feb 11, 2023, 09:44 AM IST
കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു, ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ ജയിച്ചു

Synopsis

മണ്ഡലത്തിൽ സിറ്റിങ് എംഎൽഎയാണ് കിനിമി. 68 കാരനായ ഇദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ആദ്യമായി മത്സരിച്ചത്

കൊഹിമ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന നാഗാലാന്റിൽ നാടകീയ സംഭവങ്ങൾ. ഇവിടെ ഒരു മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു. ഇതോടെ എതിരാളിയായിരുന്ന ബിജെപി സ്ഥാനാർത്ഥി കസേതോ കിനിമി എതിരില്ലാതെ ജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി എൻ കെകാഷെ സുമിയാണ് നാമനിർദ്ദേശ പത്രിക പിൻവലിച്ചത്. സംസ്ഥാനത്ത് 31 അകുലുട്ടോ മണ്ഡലത്തിലെ സ്ഥാനാർത്ഥികളായിരുന്നു ഇരുവരും. ഫെബ്രുവരി 27 നാണ് ഇവിടെ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്.

മണ്ഡലത്തിൽ സിറ്റിങ് എംഎൽഎയാണ് കിനിമി. 68 കാരനായ ഇദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ആദ്യമായി മത്സരിച്ചത്. നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ നേതാവും മുൻ നിയമസഭാംഗവുമായ കെകാഹോ അസുമിയെയാണ് പരാജയപ്പെടുത്തിയത്. കെകാഷെ സുമി നാമനിർദ്ദേശ പത്രിക പിൻവലിച്ചതിൽ കോൺഗ്രസ് നേതാക്കളാരും ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 25 സീറ്റുകളിലാണ് മത്സരിക്കാൻ തീരുമാനിച്ചിരുന്നത്. ഇതോടെ 24 സീറ്റുകളിലേക്കാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുക. മുഖ്യമന്ത്രി നെയ്ഫു റിയോയുടെ എൻഡിപിപിയുമായി സഖ്യത്തിൽ മത്സരിക്കുന്ന ബിജെപി 20 സീറ്റുകളിലാണ് മത്സരിക്കുന്നത്. 60 അംസംബ്ലി മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ, സോണിയ ഗാന്ധിക്ക് കോടതി നോട്ടീസ്, മറുപടി നൽകണം
തൽക്കാലം വേണ്ട! വനിതാ ജീവനക്കാർക്ക് ആർത്തവ അവധി നിർബന്ധമാക്കിയ സർക്കാർ ഉത്തരവിന് സ്റ്റേ, കര്‍ണാടക ഹൈക്കോടതി ഉത്തരവ്