മന്‍മോഹന്‍സിംഗിന്‍റെ ചിതാഭസ്മ നിമജ്ജനം: കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ചാണ് വിട്ടുനിന്നതെന്ന് കോണ്‍ഗ്രസ്

Published : Dec 30, 2024, 01:18 PM IST
മന്‍മോഹന്‍സിംഗിന്‍റെ ചിതാഭസ്മ നിമജ്ജനം: കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ചാണ് വിട്ടുനിന്നതെന്ന് കോണ്‍ഗ്രസ്

Synopsis

ചിതാഭസ്മ നിമജ്ജന ചടങ്ങ് തികച്ചും സ്വകാര്യമായി നടത്താനാണ് താല്‍പര്യമെന്ന് ഭാര്യയും മക്കളും അറിയിച്ചിരുന്നുവെന്ന് പാര്‍ട്ടി വക്താവ്

ദില്ലി: മന്‍മോഹന്‍സിംഗിന്‍റെ ചിതാഭസ്മ നിമജ്ജന വിവാദത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്. കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ചാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് വാര്‍ത്താക്കുറിപ്പിറക്കി.യമുന നദിയില്‍ ഇന്നലെയാണ് ചടങ്ങ് നടന്നത്.  കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്തു. സ്മാരകത്തെ ചൊല്ലി വിവാദമുണ്ടാക്കുന്ന കോണ്‍ഗ്രസ് നേതാക്കളെയൊന്നും നിമജ്ജന ചടങ്ങില്‍ കണ്ടില്ലെന്നായിരുന്നു ബിജെപിയുടെ ആക്ഷേപം. സ്മാരകത്തിന്‍റെ പേരില്‍ അനാവശ്യ വിവാദമുണ്ടാക്കി മന്‍മോഹന്‍ സിംഗിനെ അപമാനിക്കുകയാണെന്നും ആരോപിച്ചു.

വിവാദം പല വഴി നീങ്ങുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് വാര്‍ത്താ കുറിപ്പിറക്കി പ്രതിരോധിക്കാനുള്ള കോണ്‍ഗ്രസിന്‍റെ ശ്രമം. കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ചാണ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. സംസ്ക്കാര ചടങ്ങിന് ശേഷം സോണിയ ഗാന്ധിയും പ്രിയങ്കഗാന്ധിയും കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ചിതാഭസ്മ നിമജ്ജന ചടങ്ങ് തികച്ചും സ്വകാര്യമായി നടത്താനാണ് താല്‍പര്യമെന്ന് ഭാര്യയും മക്കളും അറിയിച്ചിരുന്നുവെന്ന് പാര്‍ട്ടി വക്താവ് പവന്‍ ഖേര പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'