വിമതരെ വെട്ടി, ഗ്രൂപ്പ് 23 യിലെ കരുത്തരെ തഴഞ്ഞു; രാജ്യസഭ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

Published : May 29, 2022, 10:41 PM ISTUpdated : May 29, 2022, 11:12 PM IST
വിമതരെ വെട്ടി, ഗ്രൂപ്പ് 23 യിലെ കരുത്തരെ തഴഞ്ഞു; രാജ്യസഭ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

Synopsis

ഗ്രൂപ്പ് 23 നേതാക്കളെ തഴഞ്ഞു. ഗ്രൂപ്പ് 23 ല്‍ നിന്ന് പരിഗണിച്ചത് മുകുള്‍ വാസ്നിക്കിനെ മാ്ത്രമാണ്. 

ദില്ലി: വിമതരെ വെട്ടി കോണ്‍ഗ്രസിന്‍റെ (Congress) രാജ്യസഭാ സ്ഥാനാര്‍ത്ഥി പട്ടിക. പത്ത് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഗ്രൂപ്പ് 23 നേതാക്കളായ ഗുലാം നബി ആസാദിനും ആനന്ദ് ശർമ്മക്കും സീറ്റില്ല. എന്നാൽ മറ്റൊരു നേതാവായ മുകുൾ വാസ്നിക്കിന് രാജസ്ഥാനിൽ നിന്ന് സീറ്റ് നൽകിയിട്ടുണ്ട്. പി ചിദംബരം തമിഴ്നാട്ടിൽ നിന്നും, ജയ്റാം രമേശ് കർണ്ണാടകത്തിൽ നിന്നും രാജ്യസഭയിലെത്തും. രൺദീപ് സിംഗ് സുർ ജേവാല, രാജീവ് ശുക്ല തുടങ്ങിയ വിശ്വസ്തർക്കും നേതൃത്വം സീറ്റ് നൽകിയിട്ടുണ്ട്. അജയ് മാക്കൻ, രൺജീത് രഞ്ജൻ, വിവേക് തൻഖാ, ഇമ്രാൻ പ്രതാപ്ഗഡി എന്നിവർക്കും സീറ്റ് നൽകിയിട്ടുണ്ട്.

അതേസമയം രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍ കര്‍ണ്ണാടകത്തില്‍ നിന്നും പിയൂഷ് ഗോയല്‍  മഹാരാഷട്രയില്‍ നിന്നും രാജ്യസഭയിലെത്തും. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ആദ്യ പട്ടികയിലില്ല. 16 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍  അഞ്ച് പേര്‍ സ്ത്രീകളാണ്. 57 സീറ്റുകളിലേക്ക് അടുത്ത് പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയതി മറ്റന്നാളാണ്. 

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന