കോൺ​ഗ്രസ് തോൽവി ​ഗൗരവമായി കാണണം; തിരുത്തലുകൾ വേണമെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും സോണിയ

By Web TeamFirst Published May 10, 2021, 12:08 PM IST
Highlights

കേരളത്തിലേതടക്കമുള്ള തെരഞ്ഞെടുപ്പ് തോൽവിയുടെ യഥാർത്ഥ്യം തിരിച്ചറിയണം.തോൽവിയുടെ കാരണം സൂക്ഷ്മമായി  പരിശോധിച്ച് റിപ്പോർട്ട് നൽകണം. നിരാശയെന്ന് വെറുതെ പറഞ്ഞ് പോയിട്ട് കാര്യമില്ലെന്നും സോണിയാ ​ഗാന്ധി അഭിപ്രായപ്പെട്ടു. 

ദില്ലി: കോൺ​ഗ്രസിനുണ്ടായ തെരഞ്ഞെടുപ്പ് തോൽവി ​ഗൗരവമായി കാണണമെന്ന് പാർട്ടി ഇടക്കാല അധ്യക്ഷ സോണിയാ ​ഗാന്ധി. തിരുത്തലുകൾ വേണമെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കോൺഗ്രസ് അധ്യക്ഷനെ നിശ്ചയിക്കുന്നതിലും ചർച്ചയുണ്ടാകുമെന്നും സോണിയാ ​ഗാന്ധി പറഞ്ഞു. കോൺ​ഗ്രസ് പ്രവർത്തക സമിതി യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയാ ​ഗാന്ധി. 

കേരളത്തിലേതടക്കമുള്ള തെരഞ്ഞെടുപ്പ് തോൽവിയുടെ യഥാർത്ഥ്യം തിരിച്ചറിയണം.തോൽവിയുടെ കാരണം സൂക്ഷ്മമായി  പരിശോധിച്ച് റിപ്പോർട്ട് നൽകണം. നിരാശയെന്ന് വെറുതെ പറഞ്ഞ് പോയിട്ട് കാര്യമില്ലെന്നും സോണിയാ ​ഗാന്ധി അഭിപ്രായപ്പെട്ടു. 

തെര‍ഞ്ഞെടുപ്പുകളിലെ തിരിച്ചടി  അപ്രതീക്ഷിതവും നിരാശജനകവുമാണെന്ന്  സോണിയഗാന്ധി കഴിഞ്ഞ  പാര്‍ലമെൻററി പാർട്ടി യോഗത്തില്‍ പറഞ്ഞിരുന്നു. ഗൗരവതരമായ ഇടപെടല്‍ വേണമെന്ന് വ്യാപക ആവശ്യം ഉയരുന്നതിനിടെയാണ് ഇന്ന് പാർട്ടി പ്രവർത്തക സമിതി യോഗം ചേരുന്നത്.  രാജ്യത്തെ കൊവിഡ് വ്യാപനവും പ്രവർത്തകസമതിയുടെ അജണ്ടയിലുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!