പണമില്ല, പൊലീസ് കൈമലർത്തി, പോസ്റ്റ് മോർട്ടം ചെയ്യാൻ 35 കിലോമീറ്റർ മകളുടെ മൃതദേഹം ചുമന്ന് പിതാവ്

Published : May 10, 2021, 11:51 AM ISTUpdated : May 10, 2021, 12:00 PM IST
പണമില്ല, പൊലീസ് കൈമലർത്തി, പോസ്റ്റ് മോർട്ടം ചെയ്യാൻ 35 കിലോമീറ്റർ മകളുടെ മൃതദേഹം ചുമന്ന് പിതാവ്

Synopsis

സാമ്പത്തികമായി മോശം അവസ്ഥയിലുള്ള കുടുംബത്തിന് മൃതദേഹം കൊണ്ടുപോകാൻ വാഹ​നം ഒരുക്കാൻ സാധിക്കില്ലായിരുന്നു. മാത്രമല്ല, മൃതദേഹം ആശുപത്രിയിലെത്തിക്കാനുള്ള സ​ഹായം പൊലീസും നിഷേധിച്ചു

ഭോപ്പാൽ: പോസ്റ്റ് മോർട്ടം ചെയ്യാനായി മകളുടെ മൃതദേഹവുമായി പിതാവ് നടന്നത് 35 കിലോമീറ്റർ. മധ്യപ്രദേശിലെ സിം​ഗ്രോളി ജില്ലയിലാണ് സംഭവം. മൃതദേഹം കട്ടിലിൽ വച്ച് ചുമന്നാണ് പിതാവ് സിം​ഗ്രോളിയിലെ ആശുപത്രിയിലെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മെയ് അഞ്ചിനാണ് 16 കാരി ആത്മഹത്യ ചെയ്തത്. പൊലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടു. 35 കിലോമീറ്റർ അകലെയാണ് ഈ ആശുപത്രി. 

സാമ്പത്തികമായി മോശം അവസ്ഥയിലുള്ള കുടുംബത്തിന് മൃതദേഹം കൊണ്ടുപോകാൻ വാഹ​നം ഒരുക്കാൻ സാധിക്കില്ലായിരുന്നു. മാത്രമല്ല, മൃതദേഹം ആശുപത്രിയിലെത്തിക്കാനുള്ള സ​ഹായം പൊലീസും നിഷേധിച്ചു. ഇതോടെ കട്ടിലിൽ കെട്ടി ചുമക്കുകയല്ലാതെ  ഇവർക്ക് മറ്റ് മാർ​ഗമില്ലായിരുന്നു. ഏഴ് മണിക്കൂർ നടന്നാണ് പെൺകുട്ടിയുടെ പിതാവും നാട്ടുകാരും ആശുപത്രിയിലെത്തിയത്.

രാവിലെ ഒമ്പത് മണിക്ക് നടക്കാനാരംഭിച്ച ഇവർ വൈകീട്ട് നാലിനാണ് ആശുപത്രിയിലെത്തിയത്. മൃതദേഹം വച്ച കട്ടിൽ ചുമന്ന് വയ്യാതായിരിക്കുന്നു, പക്ഷേ ഇതല്ലാതെ ഞങ്ങൾക്ക് മുന്നിൽ മറ്റ് മാർ​ഗമില്ല - പിതാവ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോ‍ർട്ടത്തിനെത്തിക്കാനുള്ള തുക ബജറ്റിൽ അനുവദിച്ചിട്ടില്ലെന്നും അതിനാൽ മറ്റ് മാർ​ഗമില്ലെന്നും പൊലീസ് ഉദ്യോ​ഗസ്ഥനായ അരുൺ സിം​ഗ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആദ്യ ഘട്ടത്തിൽ 110 സീറ്റ് ഉറപ്പ്, ബംഗാളിൽ ബിജെപി തരംഗമെന്ന് അമിത് ഷാ
മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചു; നാടിനെ നടുക്കിയ ദാരുണ സംഭവം ഉത്തർപ്രദേശിൽ