'ലോക നേതാക്കള്‍ക്ക് മുന്നിൽ ഷര്‍ട്ടൂരി ഇന്ത്യയെ കോണ്‍ഗ്രസ് നാണം കെടുത്തി'; ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Published : Feb 22, 2026, 03:15 PM IST
pm modi against congress

Synopsis

എഐ ഉച്ചകോടി അലങ്കോലമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും വൃത്തിക്കെട്ട രാഷ്ട്രീയമാണ് കോണ്‍ഗ്രസ് നടത്തിയതെന്നും മോദി പറഞ്ഞു.ഷർട്ട് ഊരാതെ തന്നെ നാണം കെട്ട് ഇരിക്കുകയാണ് കോൺഗ്രസെന്നും മോദി തുറന്നടിച്ചു

ദില്ലി: എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിൽ കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നേതാക്കള്‍ക്ക് മുന്നിൽ ഷര്‍ട്ടൂരികൊണ്ട് ഇന്ത്യയെ കോണ്‍ഗ്രസ് നാണം കെടുത്തിയെന്ന് മോദി പറഞ്ഞു. എഐ ഉച്ചകോടി അലങ്കോലമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും വൃത്തിക്കെട്ട രാഷ്ട്രീയമാണ് കോണ്‍ഗ്രസ് നടത്തിയതെന്നും മോദി പറഞ്ഞു. വിദേശനേതാക്കളുടെ മുന്നിൽ ഷര്‍ട്ട് ഉരിഞ്ഞ് അവർ പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം പരാമര്‍ശിച്ചുകൊണ്ടായിരുന്നു മോദിയുടെ പരാമര്‍ശം. ലോകം അംഗീകരിച്ച പരിപാടിയെ കോൺഗ്രസ് ഇകഴ്ത്തിയത്. രാജ്യത്തെ അപമാനിക്കുകയാണ് അവർ ചെയതത്. മോദിയോടും എൻഡിഎയോടും വിരോധമാകാം.  എന്നാൽ, എഐ സമ്മേളനം രാജ്യത്തിന്‍റെ പരിപാടിയാണ്. അതിൽ പോലും മര്യാദ കാണിക്കാൻ കോൺഗ്രസ് ശ്രമിച്ചില്ല. ഇത് ബിജെപിയുടെ പരിപാടിയായിരുന്നില്ലെന്ന് കോണ്‍ഗ്രസ് ഓര്‍ക്കണമായിരുന്നു.

ഷർട്ട് ഊരാതെ തന്നെ നാണം കെട്ട് ഇരിക്കുകയാണ് കോൺഗ്രസ്. കോൺഗ്രസ് നടത്തിയ പാപം എല്ലാ പ്രതിപക്ഷ പാർട്ടികളും ഏറ്റെടുക്കണ്ടേ സാഹചര്യമായി. ഡിഎംകെയോ തൃണമൂലോ പാപം ചെയ്തിട്ടില്ല. രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കണമെങ്കിൽ ആദ്യം ജനങ്ങളെ മനസിലാക്കണം. പ്രധാനമന്ത്രിയെ ആക്രമിക്കാൻ വനിത എംപിമാരെ പറഞ്ഞുവിടുന്നത് എന്ത് രീതിയാണെന്നും മോദി ചോദിച്ചു.

മീററ്റിലെ റാപ്പിഡ് റെയിൽവെ കോറിഡേര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. മീററ്റ് മെട്രോയും മോദി ഉദ്ഘാടനം ചെയ്തു. വികസിത യുപിയിലേക്കുള്ള യാത്രയാണിതെന്നും നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിനുകള്‍ ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു. മുൻകാലത്ത് യുപി ഭരിച്ചവര്‍ ജനങ്ങള്‍ക്ക് നൽകിയത് ഭയം മാത്രമാണെന്നും ഗുണഅടായിസമാണ് നടന്നതെന്നും ഇപ്പോള്‍ യുപിയുടെ വികസന കുതിപ്പാണ് കാണാനാകുന്നതെന്നും മോദി പറഞ്ഞു. സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത യുപിയാണ് പണ്ട് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് കാലത്ത് ഇന്ത്യയിൽ ആകെ അഞ്ച് മെട്രോ ട്രെയിൻ സര്‍വീസ് മാത്രമാണുണ്ടായിരുന്നത്. ഇന്ന് 25 നഗരങ്ങളിൽ മെട്രോ സര്‍വീസ് ഉണ്ട്. കോണ്‍ഗ്രസും എസ്‍പിയും വിഷം പടര്‍ത്തുന്ന രീതി അവസാനിപ്പിക്കണമെന്നും മോദി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബനാറസ് ഹിന്ദു സര്‍വകലാശാലയിൽ വെടിവെപ്പ്; മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിക്കുനേരെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ത്തു
തമിഴ് നടി വിഷ്ണു പ്രിയയുടെ അച്ഛൻ കൊല്ലപ്പെട്ടു; കോടൈക്കനാലിലെ ബംഗ്ലാവിൽ മരിച്ച നിലയിൽ