
ദില്ലി: കശ്മീർ വിഷയം ഐക്യരാഷ്ട്രസഭ ചർച്ച ചെയ്യുന്നതിൽ കടുത്ത ആശങ്കയെന്ന് കോൺഗ്രസ്. ഐക്യരാഷ്ട്രസഭയുടെ യോഗം റദ്ദാക്കാൻ സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‍വി പറഞ്ഞു.
കശ്മീർ രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണ്. ഇക്കാര്യം ഐക്യരാഷ്ട്രസഭ ചര്‍ച്ച ചെയ്യുന്നതില്‍ ആശങ്കയുണ്ട്. പ്രധാനമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കണം .ഇങ്ങനെയൊരു യോഗത്തിന്റെ ആവശ്യമെന്താണ് എന്നും മനു അഭിഷേക് സിംഗ് വി ചോദിച്ചു.
സര്‍ക്കാരിന്‍റെ ആണവ നയം എന്തായാലും അതിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യും. അർദ്ധവാക്യങ്ങളിൽ ഒതുക്കാതെ നയം എന്താണ് എന്ന് രാജ്യത്തോട് സർക്കാർ വ്യക്തമാക്കണം. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് നിയമനത്തെ സ്വാഗതം ചെയ്യുന്നു. ഇത് കോണ്‍ഗ്രസ് പ്രകടനപത്രികയുടെ ഭാഗമായിരുന്നു. നിയമനം വൈകുന്നതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നതായും മനു അഭിഷേക് സിംഗ്‍വി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam