കോൺഗ്രസ് നേതാവ്, നടി വിജയശാന്തി ബിജെപിയിലേക്ക്

Published : Sep 28, 2019, 03:23 PM IST
കോൺഗ്രസ് നേതാവ്, നടി വിജയശാന്തി ബിജെപിയിലേക്ക്

Synopsis

കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കോമതി രാജഗോപാൽ റെഡ്ഡി, താൻ ബിജെപിയിൽ ചേരുമെന്ന് അറിയിച്ചു മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരകരിൽ ഒരാൾ വിജയശാന്തി ആയിരിക്കും

ഹൈദരാബാദ്: പ്രമുഖ നടിയും കോൺഗ്രസ് നേതാവുമായ വിജയശാന്തി ബിജെപിയിലേക്ക്. ഒക്ടോബർ എട്ടിന് മുൻപ് ഇവർ ബിജെപിയിൽ തിരികെ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്. തെലങ്കാന, ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിൽ ജനങ്ങൾക്കിടയിൽ നല്ല സ്വീകാര്യതയുള്ള വിജയശാന്തിയുടെ തിരിച്ചുവരവ് ബിജെപി ഗുണം ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പിൽ 15 മുതൽ 20 അസംബ്ലി സീറ്റുകളിൽ തങ്ങളുടെ പ്രധാന പ്രചാരകരിൽ ഒരാളായി വിജയശാന്തിയെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ബിജെപിയിലെ പ്രധാന നേതാക്കൾ. 

കോൺഗ്രസ് നേതാക്കളിൽ, ആന്ധ്ര പ്രദേശ് മുൻ ഡപ്യൂട്ടി മുഖ്യമന്ത്രി ദാമോദർ രാജനരസിംഹ, മുൻ കേന്ദ്രമന്ത്രി സർവേ സത്യനാരായണ, മുൻ എംഎൽഎ കോമതി രാജഗോപാൽ റെഡ്ഡി, എന്നിവരെയും ബിജെപിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി വാർത്തയുണ്ടായിരുന്നു. ദാമോദർ രാജനരസിംഹ, സർവേ സത്യനാരായണ  എന്നിവർ ഈ വാർത്ത തള്ളിയെങ്കിലും കോമതി ബിജെപിയിൽ ചേരാൻ തീരുമാനിച്ചതായി വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിച്ചോ ? ചോദ്യത്തിന് കേന്ദ്രമന്ത്രിക്ക് മൗനം, യുഎസ് എണ്ണ ഇന്ത്യൻ താൽപര്യത്തിനെതിരല്ലെന്ന് വിശദീകരണം
ഭാരതരത്നയുടെ അന്തസ്സ് കൂടും, സവർക്കർക്ക് പരമോന്നത ബഹുമതി നൽകണമെന്ന് ആർഎസ്എസ് മേധാവി; എതിർപ്പുമായി കോൺഗ്രസ്