
ദില്ലി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് തന്റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവാണെന്ന കാര്യം അദ്ദേഹം അറിയിച്ചത്. ഹോം ക്വാറന്റീനിലാണ് അദ്ദേഹമിപ്പോള്‍. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി ബന്ധപ്പെട്ടവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് ഗുലാം നബി ആസാദ് അറിയിച്ചു.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍, മോത്തിലാല്‍ വോറ, അഭിഷേക് സിംഗ്വി എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സിംഗ്വിയുടെ രോഗം ഭേദമായിരുന്നു, ബാക്കിയുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തരമന്ത്രി അമിത് ഷാ, മന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ക്കും കൊവിഡ് ബാധിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam