ദിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ്, സർജിക്കൽ സ്ട്രൈക്കിന് തെളിവില്ലെന്ന പരാമർശം വ്യക്തിപരം

Published : Jan 23, 2023, 08:11 PM IST
 ദിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ്, സർജിക്കൽ സ്ട്രൈക്കിന് തെളിവില്ലെന്ന പരാമർശം വ്യക്തിപരം

Synopsis

ജമ്മുകശ്മീരിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സംസാരിക്കവേയാണ് സർജിക്കൽ സ്ട്രൈക്കിന് തെളിവില്ലെന്ന പരാമർശം ദിഗ് വിജയ് സിംഗ് നടത്തിയത്.

ദില്ലി : സർജിക്കൽ സ്ട്രൈക്കിന് തെളിവില്ലെന്ന പരാമർശത്തിൽ ദിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ്. പരാമർശം വ്യക്തിപരമാണെന്നും രാജ്യതാൽപര്യത്തിനുള്ള സേനാ നടപടികൾക്കൊപ്പമാണ് കോൺഗ്രസെന്നും പാർട്ടി വക്താവ് ജയറാം രമേശ് വ്യക്തമാക്കി. ജമ്മുകശ്മീരിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സംസാരിക്കവേയാണ് സർജിക്കൽ സ്ട്രൈക്കിന് തെളിവില്ലെന്ന പരാമർശം ദിഗ് വിജയ് സിംഗ് നടത്തിയത്. ഇതിനെതിരെ ബിജെപി വിമ‍ര്‍ശനവുമായി രംഗത്തെത്തിയിരുന്നു. രാജ്യസുരക്ഷക്കെതിരായ പ്രസ്താവനകള്‍ വച്ച് പൊറുപ്പിക്കില്ലെന്നും, നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നത്കോണ്‍ഗ്രസിന്‍റെ ശീലമായെന്നുമായിരുന്നു ബിജെപി പ്രതികരണം. സംഭവം വിവാദമായതോടെയാണ് പരാമ‍ര്‍ശത്തെ തള്ളി കോൺഗ്രസ് രംഗത്തെത്തിയത്.

 


 

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം