'ചരിത്രം മായ്ക്കാൻ ശ്രമിക്കുന്നവരാണ് പേര് മാറ്റാൻ ഒരുങ്ങുന്നത്'; ഭാരത് വിവാദത്തിൽ രാഹുൽ ഗാന്ധി

Published : Sep 11, 2023, 09:50 AM IST
'ചരിത്രം മായ്ക്കാൻ ശ്രമിക്കുന്നവരാണ് പേര് മാറ്റാൻ ഒരുങ്ങുന്നത്'; ഭാരത് വിവാദത്തിൽ രാഹുൽ  ഗാന്ധി

Synopsis

ബ്രിട്ടീഷുകാരുമായി പോരാടി നേടിയ വിജയം തമസ്കരിക്കുന്നു എന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി. 

ദില്ലി: ഇന്ത്യയുടെ ചരിത്രം മായ്ക്കാൻ ശ്രമിക്കുന്നവരാണ് രാജ്യത്തിൻ്റെ പേര് മാറ്റാൻ ഒരുങ്ങുന്നതെന്ന് രാഹുൽ ഗാന്ധി. ഭാരത് വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു രാഹുൽ. ബ്രിട്ടീഷുകാരുമായി പോരാടി നേടിയ വിജയം തമസ്കരിക്കുന്നു എന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി. അദാനി വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും രാഹുൽ പറഞ്ഞു.

ഭാരത് വിവാദത്തിൽ  മുമ്പും രാഹുൽ​ഗാന്ധി പ്രതികരിച്ചിരുന്നു. ഭാരതമായാലും ഇന്ത്യയായാലും അര്‍ത്ഥം സ്നേഹമെന്നാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഭാരത് ജോഡോ യാത്രക്കിടെ ജനങ്ങളുമായി ഇടപഴകുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്ക് വച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. 

അതേസമയം, ഭാരത് വിവാദത്തിലൂടെ ദേശീയത ഉയർത്തി വോട്ട് നേടാനുള്ള നീക്കം ശക്തമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ജി20 പ്രതിനിധികൾക്ക് നല്‍കിയ കാർഡുകളിലും ഭാരത് എന്ന് രേഖപ്പെടുത്തി. ഭരണഘടന അംഗീകരിച്ച വാക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് സര്‍ക്കാര്‍ ന്യായീകരിച്ചപ്പോൾ ബിജെപി വിഭജനത്തിന് ശ്രമിക്കുന്നു എന്ന് പ്രതിക്ഷം തിരിച്ചടിച്ചു. 

പ്രസിഡന്‍റ് ഓഫ്  ഭാരത്, പ്രൈമിനിസ്റ്റര്‍ ഓഫ് ഭാരത്  ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക രേഖകളിലെല്ലാം ഭാരത് പ്രയോഗം സര്‍ക്കാര്‍ വ്യാപകമാക്കി കഴിഞ്ഞു. ജി 20 ന്‍റെ പ്രതിനിധി കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഭാരത് ഒഫീഷ്യല്‍സ് എന്നാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പുല്‍വാമ സംഭവം ദേശീയതക്ക് വിഷയമായെങ്കില്‍ ഇതേ വികാരം ഉണര്‍ത്താന്‍ സര്‍ക്കാര്‍ ഇക്കുറി ഭാരതിനെ ആയുധമാക്കുകയാണ്.

പാര്‍ലമെന്‍റില്‍ ചെങ്കോല്‍ സ്ഥാപിച്ച് ഹിന്ദുത്വ വികാരം ഉണര്‍ത്താന്‍ ശ്രമിച്ചതിന് പിന്നാലെയാണ് ഭാരത് ചര്‍ച്ചയും സജീവമാക്കുന്നത്. മണിപ്പൂര്‍ കലാപം, അദാനി വിഷയം, വിലക്കയറ്റം ഇവയൊക്കെ തിരിച്ചടിയാകുമ്പോള്‍ പുതിയ ചര്‍ച്ച ഉയര്‍ത്തി പ്രതിപക്ഷത്തെ ആശയക്കുഴപ്പത്തിലാക്കുക കൂടിയാണ് സര്‍ക്കാര്‍. ഭാരത് എന്ന പ്രയോഗം നൂറ്റാണ്ടുക്കള്‍ക്ക് മുന്‍പേയുള്ളതാണെന്നും, പ്രതിപക്ഷം ഭരണഘടന വായിച്ച് നോക്കണമെന്നും വിദേശകാര്യമന്ത്രി എസ് ജയ് ശങ്കര്‍ പ്രതികരിച്ചു. 

18-ാമത് ജി20 ഉച്ചകോടി സമാപിച്ചു; ക്ഷണത്തിന് ഇന്ത്യയെ നന്ദി അറിയിച്ച്‌ ഒമാൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റഷ്യയെ കൈവിടുന്നോ ഇന്ത്യ? യുഎസ്, വെനിസ്വലേൻ ക്രൂഡ് ഓയിൽ വാങ്ങാൻ റിഫൈനർമാർക്ക് കേന്ദ്രത്തിന്‍റെ നിർദേശമെന്ന് റിപ്പോർട്ട്
പാൽ വാങ്ങാനായി പൊലീസുകാരനായ അച്ഛനൊപ്പം ബൈക്കിൽ പോയി, സ്കൂൾ ബസിന് മുന്നിൽ ചതഞ്ഞരഞ്ഞ് കുരുന്നുകൾ