സംയുക്തപ്രഖ്യാപനം നടപ്പാക്കാനായത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയം; ജി20യിൽ കേന്ദ്രത്തെ പുകഴ്ത്തി ശശി തരൂർ

Published : Sep 11, 2023, 09:23 AM ISTUpdated : Sep 11, 2023, 09:26 AM IST
സംയുക്തപ്രഖ്യാപനം നടപ്പാക്കാനായത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയം; ജി20യിൽ കേന്ദ്രത്തെ പുകഴ്ത്തി ശശി തരൂർ

Synopsis

യുക്രെയ്ൻ വിഷയത്തിലെ സംയുക്ത പ്രസ്താവനയില്‍  സമവായത്തിലെത്താന്‍ ചൈനയുമായും റഷ്യയുമായും ചര്‍ച്ച നടത്തിയ ജി20 ഷെര്‍പ്പ അമിതാഭ് കാന്തിനെ  ശശി തരൂര്‍ എംപി അഭിനന്ദനമറിയിച്ചിരുന്നു. 

ദില്ലി:  ജി20 ഉച്ചകോടിയിൽ കേന്ദ്രസർക്കാരിനെ പുകഴ്ത്തി ശശി തരൂർ. സംയുക്തപ്രഖ്യാപനം നടപ്പാക്കാനായത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയം എന്ന് തരൂർ അഭിപ്രായപ്പെട്ടു. പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നില്ലെന്നും തരൂർ വ്യക്തമാക്കി. അതേ സമയം ജി20 രാഷ്ട്രീയ നേട്ടത്തിനായി ബിജെപി പ്രയോജനപ്പെടുത്തിയെന്നും തരൂർ പറഞ്ഞു. 

യുക്രെയ്ൻ വിഷയത്തിലെ സംയുക്ത പ്രസ്താവനയില്‍  സമവായത്തിലെത്താന്‍ ചൈനയുമായും റഷ്യയുമായും ചര്‍ച്ച നടത്തിയ ജി20 ഷെര്‍പ്പ അമിതാഭ് കാന്തിനെ  ശശി തരൂര്‍ എംപി അഭിനന്ദനമറിയിച്ചിരുന്നു.  ജി20യില്‍ ഇന്ത്യ‍‍യ്ക്കിത് അഭിമാനകരമായ നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമമായ എക്സിലായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം.

കേന്ദ്രസർക്കാരിനെ പുകഴ്ത്തി ശശി തരൂർ

നന്നായി അമിതാഭ് കാന്ത്! നിങ്ങൾ ഐ‌എ‌എസ് തെരഞ്ഞെടുത്തപ്പോൾ ഐ‌എഫ്‌എസിന് ഒരു നയതന്ത്രജ്ഞനെ നഷ്‌ടമായെന്ന് തോന്നുന്നുവെന്നാണ് അമിതാഭ് കാന്തിനെ കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ച് ശശി തരൂര്‍ കുറിച്ചത്. കേരള കേഡറിലെ 1980 ബാച്ച് ഐഎഎസ് ഓഫീസറാണ് അമിതാഭ് കാന്ത്. യുക്രെയ്ൻ വിഷയത്തില്‍ 200 മണിക്കൂറോളം ചര്‍ച്ച നടത്തിയാണ് സംയുക്ത പ്രസ്താവനയില്‍ സമവായത്തിലെത്തിയത്.  റഷ്യയുമായും ചൈനയുമായും ഒന്നിലധികം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തിയെന്നും അമിതാഭ് കാന്ത് പറഞ്ഞു.  നീതി ആയോഗ് മുന്‍ സിഇഒ കൂടിയാണ് അമിതാഭ് കാന്ത്. 

18 ഉറ്റവരെ നഷ്ടമായി ഇനി ആരുമില്ലെന്ന് 62കാരി; കണ്ണീരുണങ്ങാതെ മൊറോക്കോ, മരണം 2122 ആയി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വൻ നഗരത്തിൽ ഇരുനില വീട്, വീടിന്റെ പേര് 'പാനീപൂരി നിലയ', സമൂഹമാധ്യമങ്ങളിൽ വൈറലായി ബെംഗളൂരുവിലെ വഴിയോര കച്ചവടക്കാരൻ
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഉച്ചകോടിക്ക് നാളെ തുടക്കം; പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും