'ഇന്നും ബിജെപിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണ ഘടനയല്ല'; ഭരണഘടന ചർച്ചയിൽ ബിജെപിയെ പരിഹസിച്ച് രാഹുൽ ​ഗാന്ധി

Published : Dec 14, 2024, 02:46 PM ISTUpdated : Dec 14, 2024, 05:06 PM IST
'ഇന്നും ബിജെപിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണ ഘടനയല്ല'; ഭരണഘടന ചർച്ചയിൽ ബിജെപിയെ പരിഹസിച്ച് രാഹുൽ ​ഗാന്ധി

Synopsis

ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവർക്കർ പറഞ്ഞത്. മനു സ്മൃതിയാണ് ഔദ്യോഗിക രേഖയെന്നതായിരുന്നു വാദം.  ഇന്നും ബിജെപിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണ ഘടനയല്ല. സവർക്കറെ വിമർശിച്ചാൽ തന്നെ കുറ്റക്കാരനാക്കും. 

ദില്ലി: മനുസ്മൃതിയും സവര്‍ക്കറുമുയര്‍ത്തി ഭരണഘടന ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനും, ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവര്‍ക്കര്‍ പറഞ്ഞതെന്നും സവര്‍ക്കര്‍ ഉയര്‍ത്തിക്കാട്ടിയ മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിതയെന്നും രാഹുല്‍ വിമര്‍ശിച്ചു. സവര്‍ക്കറെ ഇന്ത്യയുടെ മകനെന്ന് ഇന്ദിര ഗാന്ധി വിശേഷിപ്പിച്ചത് ഉന്നയിച്ച് രാഹുലിനെ ബിജെപി നേരിട്ടു. രാഹുലിന്‍റെ പ്രസംഗത്തിനിടെ വലിയ പരിഹാസവും ബഹളവും ലോക് സഭയിലുയര്‍ന്നു. 

ഭരണഘടനയുടെ ചെറു പതിപ്പ് ഉയര്‍ത്തി, ഭരണഘടനയെ ഇടിച്ചു താഴ്ത്തി സവര്‍ക്കര്‍ പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു രാഹുലിന്‍റെ ആക്രമണം. ഇന്ത്യയുടെ ഭരണഘടന സവര്‍ക്കര്‍ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ഭാരതീയമായി ഒന്നുമില്ലെന്നതാണ് ഭരണഘടനയുടെ മോശം കാര്യമെന്നാണ് സവര്‍ക്കര്‍ പറഞ്ഞത്. ഹിന്ദു രാഷ്ട്രത്തിന് വേദങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ളത് മനുസ്മൃതിയാണെന്നും പറഞ്ഞു. ആ മനുസ്മൃതി പിന്തുടര്‍ന്ന് സര്‍ക്കാര്‍ രാജ്യത്തെ പിന്നോട്ടടിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു.

വിരല്‍ നഷ്ടപ്പെട്ട ഏകലവ്യന്‍റെ അവസ്ഥയാണ് രാജ്യത്തെ യുവാക്കള്‍ക്കും, കര്‍ഷകര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കുമെന്ന് രാഹുല്‍ പറഞ്ഞു. അദാനി, ഹാത്രസ്, സംഭല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചപ്പോള്‍ സ്പീക്കര്‍ തടയാന്‍ ശ്രമിച്ചെങ്കിലും, ഭരണഘടനക്കൊപ്പം നീതി നിഷേധവും ചര്‍ച്ച ചെയ്യപ്പടണമെന്ന് രാഹുല്‍ പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സെസ് നടപ്പാക്കുമെന്നും, 50 ശതമാനം സംവരണം എടുത്തു കളയുമെന്നും ആവര്‍ത്തിച്ചു. സവര്‍ക്കര്‍ പരാമര്‍ശത്തില്‍ ബിജെപിയും ശിവസേന ഷിന്‍ഡെ വിഭാഗം എംപിമാരും രാഹുലിനെ ഒരു പോലെ  നേരിട്ടു. സവര്‍ക്കറെ ഇന്ത്യയുടെ പുത്രനെന്ന് വിശേഷിപ്പിച്ച് ഇന്ദിര ഗാന്ധി സവര്‍ക്കര്‍ സ്മാരകത്തിനയച്ച കത്ത് പുറത്ത് വിട്ടും, സവര്‍ക്കര്‍ ട്രസ്റ്റിന്  ഇന്ദിര ഗാന്ധി സംഭാവന നല്‍കിയതുമൊക്കെ ചൂണ്ടിക്കാട്ടിയായിരുന്നു പ്രത്യാക്രമണം.  

ബ്രിട്ടീഷുകാരോട് മാപ്പിരന്നയാളെന്നായിരുന്നു സവര്‍ക്കറെ കുറിച്ച് മുത്തശി തനിക്ക് പറഞ്ഞു തന്നതെന്നായിരുന്നു രാഹുലിന്‍റെ മറുപടി. രാഹുലിന്‍റെ മുന്‍കാല സവര്‍ക്കര്‍ പരമാര്‍ശങ്ങള്‍ ശിവസേന ഉദ്ധവ് വിഭാഗത്തെയും ചൊടിപ്പിച്ചരുന്നു. പുതിയ വിമര്‍ശനം ഇന്ത്യ സഖ്യത്തിനുള്ളിലും ഭിന്നതയുണ്ടാക്കിയേക്കും. 

ഒരു കള്ളപ്പാസിൽ നിന്ന് , ഒരു ഗസ്റ്റ് പാസിലേക്കുള്ള ദൂരം - 'പാന്‍ ഇന്ത്യന്‍ കഥയുമായി' വിസി അഭിലാഷ്

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി
വിവാഹം കഴിഞ്ഞ് 2 മാസം മാത്രം, ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി