പാര്‍ട്ടി ബാലകോട്ട് ആക്രമണത്തിന്റെ തെളിവ് ചോദിച്ചു; കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

By Web TeamFirst Published Mar 9, 2019, 9:08 PM IST
Highlights

30 വര്‍ഷം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച ശേഷം നുറുങ്ങുന്ന ഹൃദയവുമായാണ് രാജിവെയ്ക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിവരുടെ പാതയില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വഴിപിരിഞ്ഞിരിക്കുകയാണെന്നും ബിനോദ്

പാറ്റ്ന: പാര്‍ട്ടി ബാലകോട്ട് ആക്രമണത്തിന്‍റെ തെളിവ് ചോദിക്കുന്നതില്‍ പ്രതിഷേധിച്ച് ബീഹാറിലെ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു. പാര്‍ട്ടി ബാലകോട്ട് ആക്രമണത്തിന്‍റെ തെളിവ് ഒരിക്കലും ചോദിക്കാന്‍ പാടില്ലായിരുന്നുവെന്ന് വ്യക്തമാക്കി മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് വക്താവുമായ ഭിനോദ് ശര്‍മയാണ് രാജി നല്‍കിയത്.

ഭീകരതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചതിന്‍റെ തെളിവ് ഹെെക്കമാന്‍ഡ് ചോദിച്ചത് താഴ്ന്ന തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളെ ഒരുപാട് വേദനിപ്പിച്ചതായി രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ ഭിനോദ് പറയുന്നു. ആക്രമണത്തിന്‍റെ തെളിവ് ചോദിക്കുന്നത് നാണക്കേടും ബാലിശവുമാണ്.

30 വര്‍ഷം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച ശേഷം നുറുങ്ങുന്ന ഹൃദയവുമായാണ് രാജിവെയ്ക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിവരുടെ പാതയില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വഴിപിരിഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാന്‍ ഏജന്‍റുകളായിരിക്കുകയാണ്.

ഒരു കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ അറിയപ്പെടുന്നത് ഇപ്പോള്‍ നാണക്കേടായി. രാജ്യം പാര്‍ട്ടിയേക്കാളും വലുതായതിനാല്‍ താന്‍ രാജിവെയ്ക്കുകയാണെന്നും ഭിനോദ് പറഞ്ഞു.

കേവലം രാഷ്ട്രീയത്തനപ്പുറം രാജ്യത്തെ വിലമതിക്കുന്ന ഒരു പാര്‍ട്ടി ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബീഹാര്‍ കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിയാണ് ഭിനോദ് ശര്‍മ. 1996ലെ ഉപതെരഞ്ഞെടുപ്പില്‍ പലിഗഞ്ച് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായെങ്കിലും തോറ്റു.  

click me!