സോണിയാ ഗാന്ധിയുടെ ആരോഗ്യനിലയിൽ പുരോഗതി 

Published : Jan 06, 2023, 04:23 PM IST
സോണിയാ ഗാന്ധിയുടെ ആരോഗ്യനിലയിൽ പുരോഗതി 

Synopsis

ദില്ലി ഗംഗാറാം ആശുപത്രിയിലെ ചികിത്സ തുടരും. കഴിഞ്ഞ നാലാം തിയ്യതിയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനക്കെത്തിയ സോണിയക്ക് അസ്വസ്ഥതകളുള്ളതിനാല്‍ കിടത്തി ചികിത്സക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ദില്ലി : ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആരോഗ്യനിലയിൽ പുരോഗതി. ദില്ലി ഗംഗാറാം ആശുപത്രിയിലെ ചികിത്സ തുടരും. കഴിഞ്ഞ നാലാം തിയ്യതിയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനക്കെത്തിയ സോണിയക്ക് അസ്വസ്ഥതകളുള്ളതിനാല്‍ കിടത്തി ചികിത്സക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മകൾ പ്രിയങ്ക ഗാന്ധി സോണിയക്ക് ഒപ്പമുണ്ട്. കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ എഐസിസിയിലെ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ സോണിയയുടെ ആരോഗ്യനില മോശമാവുകയായിരുന്നു.

 

 

 

 

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു