ഒരുലക്ഷം സർക്കാർ ജോലി, മിനിമം കൂലി 500, സൗജന്യ വൈദ്യുതി; ഹിമാചൽ പ്രദേശിലെ കോൺ​ഗ്രസ് പ്രകടനപത്രിക പുറത്ത്

Published : Nov 05, 2022, 02:08 PM IST
ഒരുലക്ഷം സർക്കാർ ജോലി, മിനിമം കൂലി 500, സൗജന്യ വൈദ്യുതി; ഹിമാചൽ പ്രദേശിലെ കോൺ​ഗ്രസ് പ്രകടനപത്രിക  പുറത്ത്

Synopsis

മിനിമം കൂലി ദിവസം 500 രൂപയാക്കി ഉയർത്തും. എല്ലാ വീടുകളിലും 300 യൂണിറ്റ് സൗജന്യ വൈദ്യുതി. പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കും. എന്നിങ്ങനെയാണ് പ്രകടന പത്രികയിലെ മറ്റ് വാ​ഗ്ദാനങ്ങ‌ൾ. 

ഷിംല: ഹിമാചൽ പ്രദേശിൽ കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ഉദ്യോഗാർഥികളെയും കർഷകരെയും ഉന്നമിട്ട് വമ്പൻ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അധികാരത്തിൽ എത്തി ആദ്യ ക്യാബിനറ്റ് യോഗത്തിൽ 1 ലക്ഷം പേർക്ക് സർക്കാർ ജോലി നൽകാൻ തീരുമാനം എടുക്കും. കാർഷിക കമ്മീഷൻ രൂപീകരിച്ച്, ഓരോ തരം ആപ്പിളുകൾക്കും പ്രത്യേകം പ്രത്യേകം താങ്ങുവില തീരുമാനിക്കും.  അദാനി ആണെങ്കിലും ഇതിലും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നത് നിരോധനം ഏർപ്പെടുത്തുമെന്നും പ്രകടന പത്രികയിൽ പറയുന്നു.  മാത്രമല്ല, മറ്റ് കർഷകരെ ലക്ഷ്യമിട്ടുള്ള വാ​ഗ്ദാനങ്ങളും ഉണ്ട്. ചാണകം കിലോയ്ക്ക് 2 രൂപയ്ക്ക് സംഭരിക്കും. 5000 കിലോമീറ്റർ റോഡ് പുതുതായി നിർമ്മിക്കും. മിനിമം കൂലി ദിവസം 500 രൂപയാക്കി ഉയർത്തും. എല്ലാ വീടുകളിലും 300 യൂണിറ്റ് സൗജന്യ വൈദ്യുതി. പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കും. എന്നിങ്ങനെയാണ് പ്രകടന പത്രികയിലെ മറ്റ് വാ​ഗ്ദാനങ്ങ‌ൾ. 


 

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം