
ദില്ലി: സംഘടന വിഷയങ്ങളും സമര പരിപാടികളും ചർച്ച ചെയ്യാൻ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരുടെ യോഗം ഇന്ന് വൈകിട്ട് ദില്ലിയിലെ എ ഐ സി സി ആസ്ഥാനത്ത് നടക്കും. പുനഃസംഘടന അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. ഹരിയാന-മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലങ്ങളും കേരളം അടക്കമുള്ള സംസ്‌ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുഫലങ്ങളും ചർച്ചയാവും.
കേന്ദ്രസർക്കാറിനെതിരെ നവംബർ 5 മുതൽ 15 വരെ 10 ദിവസം നീണ്ടു നിൽക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തും. കാർഷിക പ്രശ്നങ്ങൾ, സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്‌മ എന്നിവ ഉയർത്തി ആണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
എല്ലാ പ്രതിപക്ഷ പാർട്ടികളെയും കൂട്ടി യോജിപ്പിച്ച് കൂടുതൽ സമരങ്ങൾക്ക് നേതൃത്വം നൽകുകയാണ് ലക്ഷ്യം. പ്രതിഷേധത്തിന്‍റെ ഭാഗമായി ദില്ലിയിൽ വലിയ റാലിയും കോൺഗ്രസ് സംഘടിപ്പിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam