
ഭോപ്പാല്‍: മധ്യപ്രദേശിലെ (Madhyapradesh) കോണ്‍ഗ്രസ് (Congress) എംഎല്‍എ സച്ചിന്‍ ബിര്‍ല (sachin Birla) ബിജെപിയില്‍ (BJP) ചേര്‍ന്നു. ഖണ്ട്വ ഉപതെരഞ്ഞെടുപ്പ് റാലിയിലാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ (shivraj singh chouhan) സാന്നിധ്യത്തില്‍ സച്ചിന്‍ ബിര്‍ല ബിജെപിയില്‍ എത്തിയത്. 2018ല്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് ബദ്വാഷ് മണ്ഡലത്തില്‍ നിന്ന് സച്ചിന്‍ ബിര്‍ല നിയമസഭയിലെത്തിയത്. ഒക്ടോബര്‍ 30നാണ് ഒരു ലോക്‌സഭാ സീറ്റിലേക്കും മൂന്ന് നിയമസഭ സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സാന്നിധ്യത്തില്‍ എംഎല്‍എ സച്ചിന്‍ ബിര്‍ല ബിജെപിയില്‍ ചേര്‍ന്നെന്ന് ബിജെപി മീഡിയ ഇന്‍ചാര്‍ജ് ലോകേന്ദ്ര പരാശാര്‍ ട്വീറ്റ് ചെയ്തു. സച്ചിന്‍ ബിര്‍ല പ്രതിനിധീകരിക്കുന്ന മണ്ഡലം ഖണ്ട്വ ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതാണ്.
ശിവരാജ് സിങ് ചൗഹാന്‍ സച്ചിന്‍ ബിര്‍ലയെ സ്വീകരിക്കുന്ന വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തു. ബേഡിയയില്‍ നടന്ന റാലിയില്‍ കൃഷി മന്ത്രി കമല്‍ പട്ടേലും മറ്റ് ബിജെപി നേതാക്കളും പങ്കെടുത്തിരുന്നു. മധ്യപ്രദേശില്‍ 2018ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് അധികാരത്തിലേറിയത്. എന്നാല്‍ കമാല്‍നാഥുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ജ്യോതിരാദിത്യ സിന്ധ്യ 30ഓളം എംഎല്‍എമാരെ കോണ്‍ഗ്രസില്‍ നിന്നടര്‍ത്തി ബിജെപിയിലെത്തിയതോടെ ഭരണം ബിജെപിക്ക് ലഭിച്ചു. ജ്യോതിരാദിത്യ സിന്ധ്യ ഇപ്പോള്‍ കേന്ദ്രമന്ത്രിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam