സംസാരിക്കാൻ അവസരം കിട്ടിയില്ല, മൈക്ക് വലിച്ചെറിഞ്ഞു, സൗണ്ട് സിസ്റ്റം അടിച്ച് തകർത്ത് കോൺ​ഗ്രസ് എംഎൽഎ

Published : Nov 15, 2026, 03:14 PM IST
Congress MLA

Synopsis

മുഖ്യമന്ത്രി വേദി വിട്ടതിന് പിന്നാലെ പ്രസംഗിക്കാൻ തുടങ്ങിയ എംഎൽഎ ഹരീഷ് സിംഗ് ധാമിയുടെ മൈക്ക് ഓഫാക്കിയതാണ് പ്രകോപന കാരണം.

ദില്ലി: സർക്കാർ പരിപാടിയിൽ സംസാരിക്കാൻ അവസരം കിട്ടാത്തതിൽ പ്രകോപിതനായി മൈക്ക് വലിച്ചെറിഞ്ഞ് ഉത്തരാഖണ്ഡിലെ കോൺഗ്രസ് എംഎൽഎ.ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പങ്കെടുത്ത പരിപാടിയിലാണ് പ്രകോപനം. മുഖ്യമന്ത്രി വേദി വിട്ടതിന് പിന്നാലെ പ്രസംഗിക്കാൻ തുടങ്ങിയ എംഎൽഎ ഹരീഷ് സിംഗ് ധാമിയുടെ മൈക്ക് ഓഫാക്കിയതാണ് പ്രകോപന കാരണം. വേദിയിലുണ്ടായിരുന്ന കസേര കൊണ്ട് അടിച്ച് സൗണ്ട് സിസ്റ്റം തകർത്ത എംഎൽഎ, സൗണ്ട് സിസ്റ്റം നിയന്ത്രിച്ചവരേയും മർദ്ദിച്ചു. പിത്തോറഗഢ് ജില്ലയിലെ ധാർചുലയിലാണ് കോൺഗ്രസിന് നാണക്കേടായി മാറിയ സംഭവം നടന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജസ്ഥാനിലെ റെയിൽപാളത്തിൽ സ്ഫോടനം: പാക് ബന്ധമുള്ള യുവതിയും യുവാവും പിടിയിൽ; സ്ഫോടനം നടത്താൻ പാകിസ്ഥാനിൽനിന്ന് പണം കിട്ടി
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിൻ്റെ ആവശ്യം വെളിപ്പെടുത്തി അഖിലേഷ് യാദവ്; ചോദിച്ചത് 181 സീറ്റുകൾ