ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിൻ്റെ ആവശ്യം വെളിപ്പെടുത്തി അഖിലേഷ് യാദവ്; ചോദിച്ചത് 181 സീറ്റുകൾ

Published : Nov 15, 2026, 11:32 AM IST
UP Assembly Polls

Synopsis

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 181 സീറ്റുകൾ ആവശ്യപ്പെട്ടതായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വെളിപ്പെടുത്തി. സീറ്റുകളുടെ എണ്ണത്തേക്കാൾ വിജയസാധ്യതയ്ക്കാണ് ഇന്ത്യാ മുന്നണി മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്നതിന് കോൺഗ്രസ് 181 സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി (എസ്.പി) അധ്യക്ഷൻ അഖിലേഷ് യാദവ്. ശനിയാഴ്ച ഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഖ്യകക്ഷികളിൽ മാറ്റമൊന്നുമുണ്ടാകില്ലെന്നും ഇന്ത്യാ മുന്നണി ഒറ്റക്കെട്ടായി ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ 403 അംഗ നിയമസഭയിൽ തുല്യ പങ്കാളിത്തവും പകുതിയോളം സീറ്റുകളും വേണമെന്ന തരത്തിലുള്ള സൂചനകളായിരുന്നു കോൺഗ്രസ് നേതൃത്വം ഇതുവരെ നൽകിയിരുന്നത്. കോൺഗ്രസ് 100 സീറ്റുകൾ ചോദിച്ചോ എന്ന ചോദ്യത്തിന് അതിലും കൂടുതലാണെന്നും, 200 സീറ്റുകൾ ചോദിച്ചോ എന്ന ചോദ്യത്തിന് അതിനേക്കാൾ അല്പം കുറവാണെന്നും അഖിലേഷ് മറുപടി നൽകി. തുടർന്ന് 180 സീറ്റുകളാണോ എന്ന് ചോദിച്ചപ്പോൾ '180-നോട് ഒന്ന് കൂടി കൂട്ടിക്കോളൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സീറ്റുകളുടെ എണ്ണത്തേക്കാൾ സ്ഥാനാർത്ഥികളുടെ വിജയസാധ്യതയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് എസ്.പി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് വിഭജനം പൂർത്തിയാക്കാൻ വൈകുന്നുണ്ടെങ്കിലും തങ്ങൾ എത്ര സീറ്റുകളിൽ മത്സരിക്കണമെന്ന് സമാജ്‌വാദി പാർട്ടി തീരുമാനിച്ചു കഴിഞ്ഞതായും, കോൺഗ്രസുമായി മികച്ച ബന്ധമാണ് തുടരുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.പിയിലെ 80 സീറ്റുകളിൽ 43 എണ്ണവും നേടി ഇന്ത്യാ മുന്നണി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അന്ന് 17 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 6 സീറ്റുകളിലും എസ്.പി 37 സീറ്റുകളിലുമാണ് വിജയിച്ചത്. എന്നാൽ 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് 399 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 2 സീറ്റുകൾ മാത്രമാണ് നേടാനായത്. 387 മണ്ഡലങ്ങളിലും പാർട്ടിക്ക് കെട്ടിവെച്ച പണം നഷ്ടമായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തനിഷ്ക് ജ്വല്ലറിയിലെ കവർച്ച; ആവശ്യം കാമുകിക്ക് വീട് പണിത് നൽകാൻ, നിഷാന്തിനെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഐഒഎ തെരഞ്ഞെടുപ്പിൽ പി ടി ഉഷയ്ക്ക് ആശ്വാസം; ഐസ് ഹോക്കി അസോസിയേഷൻ പ്രതിനിധിയായി നാമനിർദേശം ചെയ്തത് അം​ഗീകരിച്ച് വരണാധികാരി, പരാതികൾ തള്ളി