സീറ്റ് നിഷേധിച്ചു; പാർട്ടി ഓഫീസിലെ 300 കസേരകൾ എടുത്തുകൊണ്ടു പോയി കോൺ​ഗ്രസ് എംഎൽഎ

Published : Mar 27, 2019, 10:28 AM ISTUpdated : Mar 27, 2019, 11:51 AM IST
സീറ്റ് നിഷേധിച്ചു; പാർട്ടി ഓഫീസിലെ 300 കസേരകൾ എടുത്തുകൊണ്ടു പോയി കോൺ​ഗ്രസ് എംഎൽഎ

Synopsis

പാര്‍ട്ടി വിട്ടത് കൊണ്ട് കസേരകളും തിരിച്ചെടുക്കുകയാണെന്നും സ്ഥാനാര്‍ത്ഥിത്വം ലഭിച്ചയാള്‍ പ്രചാരണത്തിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും സത്താര്‍ പറഞ്ഞു.

മുംബൈ: ലേക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി ഓഫീസിലെ 300 കസേരകൾ എടുത്തുകൊണ്ടു പോയി കോൺ​ഗ്രസ് എംഎൽഎ. സെൻ​ട്രൽ മഹാരാഷ്ട്രയിലെ പ്രാദേശിക പാർട്ടി ഓഫീസിൽ നിന്നും സില്ലോദ് എംഎല്‍എയായ അ​ബ്ദു​ള്‍ സ​ത്താ​റാണ് കസേരകൾ എടുത്തുകൊണ്ടു പോയത്. കസേരകൾ തന്റെതാണെന്നും പാർട്ടി വിടുകയാണെന്നും സ​ത്താ​ര്‍ പറഞ്ഞു.

ഷാ​ഗ​ഞ്ചി​ലെ ഗാ​ന്ധി ഭ​വ​നി​ല്‍ സ​ഖ്യ​ക​ക്ഷി​യാ​യ എ​ന്‍​സി​പി​യു​മാ​യി ചേ​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ് സം​യു​ക്ത യോ​ഗം വി​ളി​ച്ചി​രുന്നു. യോ​ഗം ചേരുന്നതിന് മിനിട്ടുകൾ ശേഷിക്കെയാണ് സത്താർ കസേരകൾ എടുത്തുകൊണ്ടുപോയത്. പാര്‍ട്ടി വിട്ടത് കൊണ്ട് കസേരകളും തിരിച്ചെടുക്കുകയാണെന്നും സ്ഥാനാര്‍ത്ഥിത്വം ലഭിച്ചയാള്‍ പ്രചാരണത്തിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും സത്താര്‍ പറഞ്ഞു.

ഇതേതുടർന്ന് എ​ന്‍​സി​പി ഓ​ഫീ​സി​ലാ​ണ് സം​യു​ക്ത യോ​ഗം ചേർന്നത്. ജി​ല്ല​യി​ലെ പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ സ​ത്താ​ര്‍, ഇ​ക്കു​റി ഔ​റം​ഗ​ബാ​ദ് ലോ​ക്സ​ഭാ സീ​റ്റി​നാ​യി പ​രി​ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ എം​എ​ല്‍​സി​യാ​യ സു​ഭാ​ഷ് ഷം​ബാ​ദി​നാ​ണ് കോ​ണ്‍​ഗ്ര​സ് സീ​റ്റു​ന​ല്‍​കി​യ​ത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം
3 ലക്ഷം ശമ്പളം, ഫ്ലാറ്റ് അടക്കം സൗകര്യങ്ങൾ, നുസ്രത്തിന് വമ്പൻ വാഗ്ദാനം; ഇതുവരെയും ജോലിയിൽ പ്രവേശിച്ചില്ല, വിവാദം കെട്ടടങ്ങുന്നില്ല