നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് എംപിമാർ മത്സരിക്കേണ്ട; നിലപാട് വ്യക്തമാക്കി ഹൈക്കമാൻ‌ഡ്

Web Desk   | Asianet News
Published : Jan 08, 2021, 11:36 AM ISTUpdated : Jan 08, 2021, 11:50 AM IST
നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് എംപിമാർ മത്സരിക്കേണ്ട; നിലപാട് വ്യക്തമാക്കി ഹൈക്കമാൻ‌ഡ്

Synopsis

പാർലമെന്റിൽ കോൺ​ഗ്രസ് അം​ഗസംഖ്യ കുറയ്ക്കാനാവില്ല എന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. ഒരു സംസ്ഥാനത്തും ഇളവു വേണ്ടെന്നാണ് നിലവിലെ ധാരണ.  

ല്ലി: നിയമസഭ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺ​ഗ്രസ്. എംപിമാർക്ക് എംഎൽഎ സ്ഥാനത്തേക്ക് മത്സരിക്കാൻ അനുമതി നൽകേണ്ടെന്ന് ഹൈക്കമാൻഡിൽ ധാരണയായി.  പാർലമെന്റിൽ കോൺ​ഗ്രസ് അം​ഗസംഖ്യ കുറയ്ക്കാനാവില്ല എന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. ഒരു സംസ്ഥാനത്തും ഇളവു വേണ്ടെന്നാണ് നിലവിലെ ധാരണ.

എംപിമാരിൽ ചിലർ കേരളത്തിൽ മത്സരിക്കുമെന്ന സൂചനകൾ നേരത്തെയുണ്ടായിരുന്നു. പ്രധാനമായും കെ മുരളീധരന്റെയും കെ സുധാകരന്റെയും പേരുകളാണ് ഉയർന്നുകേട്ടത്. ഒപ്പം അടൂർ പ്രകാശും ബെന്നി ബെഹനാനും മത്സരിക്കും എന്നൊക്കെ സൂചനകളുണ്ടായിരുന്നു. മുതിർന്ന നേതാക്കൾ മത്സരിച്ചാലേ ചില മണ്ഡലങ്ങളിലൊക്കെ വിജയസാധ്യതയുള്ളു എന്ന വിലയിരുത്തലുകളും വന്നിരുന്നു. അതുകൊണ്ടൊക്കെ എംപിമാർ അവിടങ്ങളിൽ മത്സരിക്കും എന്നായിരുന്നു ഉയർന്നുകേട്ട അഭ്യൂഹം. എന്തായാലും ലോക്സഭയിലും രാജ്യസഭയിലും കോൺ​ഗ്രസിന് അം​ഗസംഖ്യ കുറവായ സാഹചര്യത്തിൽ എംപിമാർ മത്സരിക്കേണ്ട എന്ന് ഹൈക്കമാൻഡ് തീരുമാനിച്ചിരിക്കുകയാണ്. 

updating...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭക്ഷണപാത്രത്തിൽ ഒളിപ്പിച്ച നിലയിൽ 4 കിലോ സ്ഫോടക വസ്തു, കശ്മീരിലെ പൂഞ്ചിൽ അട്ടിമറി ശ്രമം തകർത്ത് സുരക്ഷാസേന
അടച്ചുപൂട്ടേണ്ട, ഹോട്ടലുകളിലെ എൽപിജി പ്രതിസന്ധിയിൽ നിർണായക തീരുമാനമെടുത്ത് കേന്ദ്രം; കൽക്കരി, മണ്ണെണ്ണ എന്നിവ ഉപയോഗിക്കാൻ അനുമതി