ആർത്തവ ശുചിത്വം ഇങ്ങനെയും, മാതൃകയായി താനെ ചേരിയിലെ 'ആർത്തവ മുറി'

By Web TeamFirst Published Jan 8, 2021, 11:29 AM IST
Highlights

പച്ചയും മഞ്ഞയും നിറമുള്ള ഒറ്റ നില കെട്ടിടത്തിൽ ഇങ്ങനെ എഴുതി വച്ചിരിക്കുന്നു, 'ആർത്തവ ചക്രം സ്വാഭാവിക പ്രക്രിയയാണ്. അതിൽ ലജ്ജാകരമായി ഒന്നുമില്ല'...
 

താനെ: ആർത്തവം ഇപ്പോഴും അത്ര എളുപ്പമല്ല സ്ത്രീകൾക്ക്, പുറത്തിറങ്ങുന്നവരെ സംബന്ധിച്ച് വൃത്തിയുള്ള ശുചിമുറി അത് അനിവാര്യമാണ്. ഈ സൗകര്യങ്ങൾ വിരളമായ രാജ്യത്ത് ആർത്തവ ശുചിത്വം ഇങ്ങനെയും നടപ്പിലാക്കാമെന്നുള്ളതിന് മാതൃകയാവുകയാണ് താനെയിലെ ലോകമാന്യ ന​ഗർ ചേരിയിലെ ശുചിമുറി. പച്ചയും മഞ്ഞയും നിറമുള്ള ഒറ്റ നില കെട്ടിടത്തിൽ ഇങ്ങനെ എഴുതി വച്ചിരിക്കുന്നു, 'ആർത്തവ ചക്രം സ്വാഭാവിക പ്രക്രിയയാണ്. അതിൽ ലജ്ജാകരമായ ഒന്നുമില്ല'. 

ഈ കെട്ടിടത്തിലെ 10 ശുചതിമുറികളിലൊന്ന് 'ആർത്തവ മുറി' (പിരിയഡ് റൂം) ആണ്. ഈ ചേരിയിലെ ആദ്യത്തേ സംരംഭമായ ഇത് ജനുവരി 4ന് ആണ് തുറന്നുകൊടുത്തത്. ഈ ആർത്തവ മുറിയിൽ മൂത്രപ്പുരയുണ്ട്, ജെറ്റ് സ്പ്രേ ഉണ്ട്, ടോയ്ലറ്റ് റോൾ ഹോൾഡറുണ്ട്, സോപ്പും വെള്ളവുമുണ്ട്. കൂടാതെ ഒരു ചവറ്റുവീപ്പയും ഈ ആര്‌‍‍ത്തവ മുറിയിലുണ്ട്. പൊതു ശൗചാലയങ്ങളിലെല്ലാം ഇത്തരമൊരു ആർത്തവ മുറി കൂടി ഒരുക്കാനാണ് മുനി‍സിപ്പൽ കോർ‌പ്പറേഷൻ ആലോചിക്കുന്നത്. 

45000 രൂപയാണ് ഈ മുറി ഒരുക്കാൻ ചെലവായത്. ഇത്തരത്തിൽ 120 കമ്യൂണിറ്റി ടോയ്ലറ്റുകൾ നിർമ്മിക്കാനാണ് ആലോചനയെന്ന് ഡെപ്യൂട്ടി മുൻസിപ്പൽ കമ്മീഷണർ മനീഷ് ജോഷി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ആർത്തവ സമയത്ത് ഈ മുറി ഉപയോ​ഗിക്കാൻ ചേരിയിലെ സ്ത്രീകളെ ബോധവൽക്കരിക്കുമെന്ന് എൻജിഒ ആയ മ്യൂസ് ഫൗണ്ടേഷൻ വ്യക്തമാക്കി. താനെ മുൻസിപ്പൽ കോർപ്പറേഷനെ ഈ പദ്ധതിക്കായി സഹായിക്കുന്നത് മ്യൂസ് ഫൗണ്ടേഷൻ ആണ്. 
 

click me!