​ഗുലാം നബി ആസാദിന് പകരം മല്ലികാർജ്ജുന ഖാർ​ഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാകും

By Web TeamFirst Published Feb 12, 2021, 1:26 PM IST
Highlights

ഗുലാംനബി ആസാദിനെ പാർലമെൻ്റിലേക്ക് തിരിച്ചു കൊണ്ടു വരാൻ ഉദ്ദേശിക്കുന്നില്ലെന്ന സന്ദേശം കൂടിയാണ് വളരെ പെട്ടെന്ന് തീരുമാനം എടുത്തതിലൂടെ കോൺഗ്രസ് നേതൃത്വം നൽകുന്നത്. 

ദില്ലി: മല്ലികാർജ്ജുന ഖാർഗെ രാജ്യസഭയിലെ പുതിയ പ്രതിപക്ഷ നേതാവ്. ഗുലാംനബി ആസാദിൻറെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഖാർഗയെ നേതാവായി നിശ്ചയിച്ചത്. പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി ഖാർഗയെ നിർദ്ദേശിച്ച് രാജ്യസഭ അദ്ധ്യക്ഷന് കത്തു നൽകി. 

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ദ്വിഗ്വിജയ് സിംഗിൻറെ പേരും ചർച്ചയായെങ്കിലും ഹൈക്കമാൻഡിൻ്റെ വിശ്വസ്തനായ ഖാർഗയെ ഒടുവിൽ നിശ്ചയിക്കുകയായിരുന്നു. നേരത്തെ ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവായിരുന്നു കേന്ദ്രത്തിലും കർണ്ണാടകയിലും ഏറെ നാൾ മന്ത്രിയായിരുന്ന ഖാർഗെ. ഗുലാംനബി ആസാദിനെ പാർലമെൻ്റിലേക്ക് തിരിച്ചു കൊണ്ടു വരാൻ ഉദ്ദേശിക്കുന്നില്ലെന്ന സന്ദേശം കൂടിയാണ് വളരെ പെട്ടെന്ന് തീരുമാനം എടുത്തതിലൂടെ കോൺഗ്രസ് നേതൃത്വം നൽകുന്നത്. 

click me!