
ദില്ലി: രാഹുൽ ഗാന്ധിക്കെതിരായ ഇഡി നടപടിയില്‍ നാളെ പ്രതിഷേധം ജന്തർമന്ദറില്‍. രാവിലെ 10 മണി മുതലാണ് പ്രതിഷേധം. എഐസിസിയിൽ നിന്നുള്ള പ്രതിഷേധം പൊലീസ് തടയുന്നതിനാലാണ് വേദി ജന്തർമന്ദറിലേക്ക് മാറ്റിയത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നാളെ രാവിലെ പതിനൊന്ന് മണിക്ക് ചോദ്യംചെയ്യലിന് ഹാജരാകാനാണ് രാഹുല്‍ ഗാന്ധിക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.മൂന്ന് തവണ ചോദ്യം ചെയ്തെങ്കിലും രാഹുലിന്‍റെ മറുപടി തൃപ്തികരമല്ലെന്നാണ് ഇഡി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
രാഹുലിനെതിരായ ഇഡി നടപടി, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് നാളെ വൈകുന്നേരം അഞ്ച് മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കാണും. 2012 ല്‍ മുന്‍ എംപി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇ ഡി തുടര്‍നടപടി സ്വീകരിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപണ ഇടപാട് നടന്നുവെന്നണ് കേസിന് ആസ്‍പദമായ പരാതി.
രാഹുൽഗാന്ധി എം.പിയുടെ ഫണ്ടില്‍ നിന്നുള്ള 40 ലക്ഷം രൂപ തല്‍ക്കാലം വേണ്ടെന്ന് മുക്കം നഗരസഭ
വയനാട് ലോക്സഭ എം.പി രാഹുൽ ഗാന്ധി തന്‍റെ മണ്ഡലത്തിലെ മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കാൻ അനുവദിച്ച 40 ലക്ഷം രൂപ തിരിച്ചെടുക്കണമെന്ന് മുക്കം നഗരസഭ. മുക്കം സി.എച്ച്.സി. വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി വരുന്നതിനാൽ എം.പി. ഫണ്ട് തനത് വർഷത്തിൽ ചെലവഴിക്കാൻ പ്രയാസമാണെന്ന് കാണിച്ചാണ് മുക്കം നഗരസഭ സെക്രട്ടറി കോഴിക്കോട് ജില്ലാ കലക്റ്റർക്ക് കത്ത് നൽകിയത്.
എന്നാൽ ഇടതുപക്ഷം ഭരിക്കുന്ന മുക്കം നഗരസഭയുടെ രാഷ്ട്രീയമാണിതെന്ന് ആരോപിച്ച് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലം എം.എൽ.എ ലിന്‍റോ ജോസഫിന്‍റെ നേതൃത്വത്തിൽ ആശുപത്രി വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി വരുന്നതിനിടെയാണ് യാതൊരു പ്ലാനുമില്ലാതെ എം.പി. ചെറിയ ഫണ്ട് അനുവദിച്ചതിലും രാഷ്ട്രീയമുണ്ടെന്നും ആരോപണമുണ്ട്.