ദേശീയപാത നിർമാണത്തിൽ അഴിമതിയെന്ന് കോൺഗ്രസ്: '1838 കോടിയുടെ കരാർ കിട്ടിയത് അദാനിക്ക്, 971 കോടിക്ക് ഉപകരാർ നൽകി'

Published : May 23, 2025, 09:46 PM IST
ദേശീയപാത നിർമാണത്തിൽ അഴിമതിയെന്ന് കോൺഗ്രസ്: '1838 കോടിയുടെ കരാർ കിട്ടിയത് അദാനിക്ക്, 971 കോടിക്ക് ഉപകരാർ നൽകി'

Synopsis

ദേശീയ പാത നി‍ർമ്മാണത്തിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണവുമായി കോൺഗ്രസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത നിർമാണത്തിൽ അഴിമതി ആരോപണവുമായി കോൺഗ്രസ്. കോഴിക്കോട് ജില്ലയിൽ അഴിയൂർ മുതൽ വെങ്ങളം വരെയുള്ള ഭാഗത്ത് റോഡ് നിർമ്മിക്കാനുള്ള കരാർ 1838.1 കോടി രൂപയ്ക്ക് അദാനി എന്റർപ്രൈസസിന് ലഭിച്ചെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ അദാനി കമ്പനി റോഡ് നിർമ്മിക്കാതെ, 971 കോടി രൂപയ്ക്ക് ഈ കരാർ അഹമ്മദാബാദിലെ വാഗഡ് ഇൻഫ്രാപ്രോജക്റ്റ്സിന് മറിച്ചുനൽകി. ഒരു കിലോമീറ്ററിന് 45 കോടി രൂപയാണ് അദാനി കമ്പനിക്ക് ലഭിച്ച കരാർ പ്രകാരം നിർമ്മാണ ചെലവ്. എന്നാൽ  വാഗഡ് ഇൻഫ്രാപ്രോജക്റ്റ് ഒരു കിലോമീറ്റർ റോ‍ഡ് നിർമ്മിക്കുന്നത് 23.7 കോടി രൂപയ്ക്കാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. മോദിയും ഗഡ്കരിയും ലക്ഷക്കണക്കിന് കോടി രൂപയ്ക്ക് ഹൈവേ നിർമ്മിക്കുന്നതിലെ അഴിമതിയുടെ വ്യാപ്തി നിങ്ങൾക്ക് ഊഹിക്കാമോയെന്ന ചോദ്യവും സമൂഹ മാധ്യമമായ എക്സിലെ കുറിപ്പിൽ കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന