പാർലമെന്റ് സമ്മേളനം: കേന്ദ്ര സർക്കാരിന്റെ അനുരഞ്ജന ഫോർമുല തള്ളുന്നതായി കോൺഗ്രസ്

Published : Mar 22, 2023, 10:58 PM ISTUpdated : Mar 22, 2023, 11:06 PM IST
പാർലമെന്റ് സമ്മേളനം: കേന്ദ്ര സർക്കാരിന്റെ അനുരഞ്ജന ഫോർമുല തള്ളുന്നതായി കോൺഗ്രസ്

Synopsis

അദാനി വിവാദത്തിലെ ജെപിസി അന്വേഷണ ആവശ്യത്തിൽ നിന്ന് പിന്മാറിയാൽ, രാഹുൽ മാപ്പ് പറയണമെന്ന ആവശ്യം പിൻവലിക്കാമെന്നായിരുന്നു ഭരണപക്ഷത്തിന്റെ നിർദ്ദേശം

ദില്ലി: പാർലമെന്റ് സമ്മേളനത്തിൽ സർക്കാരിന്റെ അനുരഞ്ജന ഫോർമുല തള്ളുന്നുവെന്ന് കോൺഗ്രസ്. അദാനി വിവാദത്തിലെ ജെപിസി അന്വേഷണ ആവശ്യത്തിൽ നിന്ന് പിന്മാറിയാൽ, രാഹുൽ മാപ്പ് പറയണമെന്ന ആവശ്യം പിൻവലിക്കാമെന്നായിരുന്നു ഭരണപക്ഷത്തിന്റെ നിർദ്ദേശമെന്നാണ് കോൺഗ്രസ് പറയുന്നത്. ഈ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് ദില്ലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കൂ ആദ്യം പിന്നീടാവാം ചർച്ചയെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കി. രണ്ട് കാര്യങ്ങളും പരസ്പരം ബന്ധമില്ലാത്തതാണ്. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ബിജെപിയുടെ ആവശ്യത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിജെപി നേതാക്കളിലാരും ഇത്തരമൊരു ആവശ്യം പ്രതിപക്ഷ നേതാക്കളിൽ ആരുമായും നേരിട്ട് സംസാരിച്ചിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം
കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്