
ദില്ലി: എല്ലാ ദിവസത്തെയും പോലെ സാധാരണമായി റെയിൽവേ സ്റ്റേഷനിൽ എത്തുവരുടെ ലഗേജുകൾ ചുമന്ന് ലക്ഷ്യ സ്ഥാനത്ത് എത്തിക്കുകയായിരുന്നു ദശരഥ് ദോണ്ട്. ദാദര്‍ റെയിൽവേ സ്റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്ഫോമിലെ സീറ്റിനടയിൽ ഒരു ഫോൺ ദശരഥിന്റെ ശ്രദ്ധയിൽ പെട്ടു. ഫോൺ കയ്യിലെടുത്ത ദശരഥ് അടുത്തുള്ളവരോടെല്ലാം ചോദിച്ച് ഉടമയെ തേടി.
എന്നാൽ ഉടമയെ കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒടുവിൽ റെയിൽവേ പൊലീസിനെ സമീപിച്ച് ഫോൺ അവര്‍ക്ക് കൈമാറി. 1.4 ലക്ഷം വില വരുന്ന ഫോണായിരുന്നു അത്. ദിവസം 300- 400 രൂപ മാത്രം കൂലിക്ക് ജോലി ചെയ്യുന്ന ദശരഥിന്റെ സത്യസന്ധതയിൽ അത്ഭുതപ്പെട്ടത് റെയിൽവേ പൊലീസ് മാത്രമല്ല, മറിച്ച് ഫോണിന്റ ഉടമ കൂടിയായിരുന്നു.
അതേസമയം, ഈ ഫോണിന്റെ ഉടമയ്ക്കുമുണ്ടായിരുന്നു വലിയൊരു പ്രത്യേകത. സാക്ഷാൽ ബോളീവുഡ് സൂപ്പര്‍ താരം അമിതാബ് ഭച്ചന്റെ വിശ്വസ്ഥനായ മേക്കപ്പ് മാൻ ദീപക് സാവന്തിന്റേതായിരുന്നു. ഫോൺ. പെലീസ് നടത്തിയ അന്വേഷണത്തിലാണ് ഫോണിന്റെ ഉടമ അമിതാബ് ഭച്ചന്റെ സഹായി ആണ് എന്ന് കണ്ടെത്തിയത്. ഫോൺ ഉടമസ്ഥന് കൈമാറിയ വിവരം പൊലീസ് അറിയിച്ചു. പിന്നാലെ സാവന്ത് ദശരഥിന് നന്ദി അറിയിച്ചു. തന്റെ സന്തോഷത്തിന് ആയിരം രൂപ നൽകുകയും ചെയ്തു.
ഫോൺ എത്ര രൂപയുടേതാണെന്നോ ഏതാണെന്നോ ഒന്നും തനിക്കറിയില്ലായിരുന്നു എന്ന് ദശരഥ്പറഞ്ഞു. ദിവസക്കൂലിക്കാരനായ ദശരഥിന് ഇത്രയും വിലയുള്ള ഫോൺ ലഭിച്ചപ്പോഴും തിരിച്ച് നൽകാൻ കാണിച്ച മനസിനെയാണ് എല്ലാവരും അഭിനന്ദിക്കുന്നത്.ദീപക് സാവന്ത് കഴിഞ്ഞ 50 വർഷമായി ബിഗ് ബിയുടെ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി നോക്കി വരികയാണ്. അമിതാബ് ഭച്ചനുമായി നീണ്ട കാലത്തെ അടുപ്പമുള്ള സാവന്ത് സിനിമാ മേഖലയിൽ പ്രശസ്തനാണ്.