
ലഖ്‌നൗ: കൊവിഡ് വ്യാപനം തടയുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയതിന് പിന്നാലെ കോണ്‍ഗ്രസും ആപ് പുറത്തിറക്കി. കഴിഞ്ഞ ദിവസമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രവാസി ഭാരത് മിത്ര് ആപ് പുറത്തിറക്കിയത്. യുപി മിത്ര് എന്നാണ് കോണ്‍ഗ്രസ് പുറത്തിറക്കിയ ആപ്പിന്റെ പേര്. സര്‍ക്കാര്‍ സേവനങ്ങളുടെ വിവരങ്ങള്‍, പ്രത്യേക പദ്ധതികള്‍, കൊവിഡ് മുന്നറിയിപ്പുകള്‍ എന്നിവയടങ്ങിയതായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ആപ്. ആപ് ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടും വിദ്യാഭ്യാസ യോഗ്യതയും അഡ്രസും ചോദിക്കുന്നത് വിവാദമായിരുന്നു.
യുനൈറ്റജ് നേഷന്‍് ഡെവലപ്‌മെന്റ് പ്രോഗ്രാമുമായി ചേര്‍ന്നാണ് യുപി റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ആപ് തയ്യാറാക്കിയത്. ആളുകള്‍ക്ക് നേരിട്ട് സംശയനിവാരണം നടത്താവുന്ന രീതിയിലാണ് ആപ് വികസിപ്പിച്ചത്. ഇതിനായി പ്രത്യേക ചാറ്റ് ബോക്‌സ് തയ്യാറാക്കിയിട്ടുണ്ട്. സഹായം വേണ്ടവരെയെല്ലാം കഴിയുന്ന രീതിയില്‍ സഹായിക്കുന്നതിന്റെ ഭാഗമായാണ് ആപ് പുറത്തിറക്കിയതെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ശേഖരിച്ച വിവരങ്ങള്‍ സര്‍ക്കാറുമായി പങ്കുവെച്ച് സഹായമെത്തിക്കുമെന്നും നേതൃത്വം അറിയിച്ചു. സംസ്ഥാനത്ത് 17 ജില്ലകളിലാണ് കോണ്‍ഗ്രസ് സാമൂഹിക അടുക്കള നടത്തുന്നത്. സര്‍ക്കാര്‍ പുറത്തിറക്കിയ ആപ്പ് എല്ലാവരും ഡൗണ്‍ലോഡ് ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam