പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കബളിപ്പിക്കല്‍, മോദി  ജനങ്ങളോട് മറുപടി പറയണമെന്ന് കോണ്‍ഗ്രസ്

Published : Mar 17, 2023, 10:28 PM IST
 പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കബളിപ്പിക്കല്‍, മോദി  ജനങ്ങളോട് മറുപടി പറയണമെന്ന് കോണ്‍ഗ്രസ്

Synopsis

ബുള്ളറ്റ് പ്രൂഫ് എസ് യു വിയും പഞ്ചനക്ഷത്ര ഹോട്ടലിലെ സൗജന്യ താമസവും ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് ജമ്മു കശ്മീർ അധികൃതർ ഇയാൾക്കായി സജ്ജമാക്കിയത്. ഉയർന്ന റാങ്കിലുള്ള പല ഉദ്യോ​ഗസ്ഥരുമായി ഇയാൾ ഔദ്യോ​ഗിക കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

അഹമ്മദാബാദ്:  പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോ​ഗസ്ഥനെന്ന് കബളിപ്പിച്ച് ​ഗുജറാത്ത് സ്വദേശി കശ്മീരിൽ ഇസഡ് പ്ലസ് കാറ്റ​ഗറി സുരക്ഷ അടക്കമുള്ള സൗകര്യങ്ങൾ നേടിയതില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. തട്ടിപ്പ് നടത്തിയ കിരണ്‍ പട്ടേലിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.  ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതീവ സുരക്ഷാ മേഖല അടക്കം ഇയാള്‍ സന്ദര്‍ശിച്ചതായും ഇത് എല്ലാവരിലും സംശയം ഉയര്‍ത്തിയിട്ടുണ്ടെന്നും മനീഷ് ദോഷി പറഞ്ഞു. രാജ്യത്തെ ജനങ്ങളോട് മറുപടി പറയണമെന്നും മനീഷ് ദോഷി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ ഡയറക്ടര്‍ എന്ന് അവകാശപ്പെട്ടായിരുന്നു കിരണ്‍ പട്ടേല്‍ ജമ്മു കശ്മീരിലെത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ പേരിലുള്ള വിസിറ്റിംഗ് കാര്‍ഡും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മാര്‍ച്ച് മൂന്നിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യെ ചെയ്തതില്‍ നിന്ന് അഹമ്മദാബാദിലെ ഇസാന്‍പൂര്‍ സ്വദേശിയാണ് ഇയാളെന്ന് വ്യക്തമായിട്ടുണ്ട്. 15 ദിവസമാണ് ഇയാളെ കസ്റ്റഡിയില്‍ വിട്ടത്. ബുള്ളറ്റ് പ്രൂഫ് എസ് യു വിയും പഞ്ചനക്ഷത്ര ഹോട്ടലിലെ സൗജന്യ താമസവും ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് ജമ്മു കശ്മീർ അധികൃതർ ഇയാൾക്കായി സജ്ജമാക്കിയത്. ഉയർന്ന റാങ്കിലുള്ള പല ഉദ്യോ​ഗസ്ഥരുമായി ഇയാൾ ഔദ്യോ​ഗിക കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ഈ വർഷം ആദ്യമാണ്  കിരൺ ഭായി പട്ടേൽ ശ്രീന​ഗറിലേക്ക് രണ്ട് തവണ സന്ദർശനം നടത്തിയത്. പാരാമിലിട്ടറി ഫോഴ്സുകളുടെയും പൊലീസിന്റെയും അകമ്പടിയോടെ ഇയാൾ സഞ്ചരിക്കുന്നതിന്റെ നിരവധി വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഇയാൾക്ക് അം​ഗരക്ഷകരുണ്ടായിരുന്നു എന്നത് ശ്രീന​ഗറിലെ ലാൽചൗക്കിലുള്ള ക്ലോക്ക് ടവറിനു മുമ്പിൽ നിൽക്കുന്ന ഫോട്ടോയിലും  വ്യക്തമാണ്. ​ആദ്യ സന്ദർശനത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം ഇയാൾ വീണ്ടും ഇവിടെയെത്തി. അതോടെയാണ് ഇയാളെക്കുറിച്ച് സംശയം തോന്നിയത്.  ഐഎഎസുകാരനായ ഒരു ജില്ലാ ജഡ്ജി ഈ ഉന്നത ഉദ്യോ​ഗസ്ഥന്റെ സന്ദർശനം റിപ്പോർട്ട് ചെയ്തതാണ് വഴിത്തിരിവായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ