'നെഞ്ചുവിരിച്ച് നേതാവ്'; പാർലമെന്റിൽ പ്രതിഷേധക്കാർ കയറിയപ്പോൾ അക്ഷോഭ്യനായി രാഹുൽ ​ഗാന്ധി- ചിത്രവുമായി കോൺഗ്രസ്

Published : Dec 13, 2023, 08:18 PM IST
'നെഞ്ചുവിരിച്ച് നേതാവ്'; പാർലമെന്റിൽ പ്രതിഷേധക്കാർ കയറിയപ്പോൾ അക്ഷോഭ്യനായി രാഹുൽ ​ഗാന്ധി- ചിത്രവുമായി കോൺഗ്രസ്

Synopsis

ബുധനാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. ലോക്‌സഭയിൽ പൊതുഗ്യാലറിയിൽ നിന്ന് രണ്ട് പേർ എംപിമാർ ഇരിക്കുന്ന സ്ഥലത്തേക്ക് ചാടി കളര്‍ സ്പ്രേ പ്രവർത്തിപ്പിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ദില്ലി: പാർലമെന്റിൽ അതിക്രമിച്ച് കയറിയ കളർ സ്പ്രേ പ്രയോ​ഗിച്ചപ്പോൾ അക്ഷോഭ്യനായി നിൽക്കുന്ന രാഹുൽ ​ഗാന്ധിയുടെ ചിത്രം പങ്കുവെച്ച്  കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനഥേ. ഭയപ്പെടേണ്ട. വാക്കുകളല്ല, പ്രവൃത്തികളിലൂടെയും കാണിച്ചു. 'പാർലമെന്റിൽ ബഹളമുണ്ടായപ്പോൾ നേതാവ് നെഞ്ചുവിരിച്ച് നിന്നു’ എന്ന അടിക്കുറിപ്പും ചിത്രത്തിന് നൽകി.

ബുധനാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. ലോക്‌സഭയിൽ പൊതുഗ്യാലറിയിൽ നിന്ന് രണ്ട് പേർ എംപിമാർ ഇരിക്കുന്ന സ്ഥലത്തേക്ക് ചാടി കളര്‍ സ്പ്രേ പ്രവർത്തിപ്പിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. എംപിമാർ ഇവരെ കീഴടക്കി. ബിജെപി എം.പി പ്രതാപ് സിംഹയുടെ പേരിലാണ് സാഗർ ശർമ്മ, മനോരഞ്ജൻ ഡി.എന്നിവർ പാസ് സ്വന്തമാക്കിയത്. 

ലോക്സഭയിലെ സുരക്ഷാ വീഴ്ച വിശദമായി അന്വേഷിക്കുമെന്ന് ലോക്സഭ സ്പീക്കർ. പാർലമെന്റ് സെക്യൂരിറ്റി ഡയറക്ടറോട് സ്പീക്കർ വിശദീകരണം തേടി.  സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇന്ന് ഉച്ചയോടെയാണ് പാർലമെന്റിനുള്ളിൽ കളർസ്പ്രേയുമായി രണ്ട് പേർ പ്രതിഷേധം നടത്തിയത്. സന്ദർശക ​ഗാലറിയിൽ നിന്നും ഇവർ സഭാം​ഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടുകയായിരുന്നു. ശൂന്യവേളക്കിടെ ആയിരുന്നു സംഭവം. കണ്ണീർ വാതകമെന്നാണ് ആദ്യം  കരുതിയത്. പിന്നീടാണ് ആഘോഷങ്ങൾക്കും മറ്റും ഉപയോ​ഗിക്കുന്ന കളർ സ്പ്രേയാണിതെന്നും മനസ്സിലായത്. സർക്കാർ വിരുദ്ധ മുദ്രാവാക്യം മുഴക്കിയായിരുന്നു ഇവർ പ്രതിഷേധിച്ചത്. എംപിമാരും സെക്യൂരിറ്റിമാരും ചേർന്നാണ് ഇവരെ കീഴടക്കിയത്. 

അതേസമയം  പാർലമെന്റിന് പുറത്തും കളർസ്പ്രേയുമായി രണ്ട് പേർ പ്രതിഷേധിച്ചു. സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. ഇവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. ​ഗുരുതരസുരക്ഷാ വീഴ്ചയാണ് പാർലമെന്ററിൽ‌ ഉണ്ടായിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി