ട്വിസ്റ്റ്, ട്വിസ്റ്റ്; വിവാ​ഹമണ്ഡപത്തിൽ അപ്രതീക്ഷിത സംഭവം, വരന്റെ സ​ഹോദരന് മാലയിട്ട് യുവതി, വരനെ തേടി പൊലീസ്!

Published : Dec 13, 2023, 05:41 PM ISTUpdated : Dec 13, 2023, 05:44 PM IST
ട്വിസ്റ്റ്, ട്വിസ്റ്റ്; വിവാ​ഹമണ്ഡപത്തിൽ അപ്രതീക്ഷിത സംഭവം, വരന്റെ സ​ഹോദരന് മാലയിട്ട് യുവതി, വരനെ തേടി പൊലീസ്!

Synopsis

വരനും ബന്ധുക്കളും വിവാഹ ഘോഷയാത്ര പോകാനൊരുങ്ങിയ സമയത്താണ് അപ്രതീക്ഷിത സംഭവമുണ്ടായത്.  തന്നെ വഞ്ചിച്ചെന്ന് കാണിച്ച് വരന്റെ മുൻ കാമുകി പരാതി നൽകിയതിനെ തുടർന്ന് സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാൺപൂർ: വിവാഹച്ചടങ്ങിനിടെ അപ്രതീക്ഷിത സംഭവങ്ങൾക്കൊടുവിൽ വരന്റെ സഹോദരന് വരണമാല്യം ചാർത്തി യുവതി. ഉത്തർപ്രദേശിലെ ഹമിർപൂർ ജില്ലയിലെ നെവാദ ​ഗ്രാമത്തിലാണ് സംഭവം. നേരത്തെ നിശ്ചയിച്ച വിവാ​ഹം റദ്ദാക്കുകയും വധു വരന്റെ ഇളയ സഹോദരനെ വിവാഹം കഴിക്കുകയും ചെയ്തു. ജലൗണിലെ കഡൗറ പോലീസ് സ്റ്റേഷൻ പരിധിയിലെ കൻഹ ഖേഡ ഗ്രാമത്തിലെ സുരേന്ദ്ര (25) എന്ന യുവാവിന്റെ വിവാഹമാണ് ബിവാനെർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നെവാദ ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയുമായി നിശ്ചയിച്ചത്. 

വരനും ബന്ധുക്കളും വിവാഹ ഘോഷയാത്ര പോകാനൊരുങ്ങിയ സമയത്താണ് അപ്രതീക്ഷിത സംഭവമുണ്ടായത്.  തന്നെ വഞ്ചിച്ചെന്ന് കാണിച്ച് വരന്റെ മുൻ കാമുകി പരാതി നൽകിയതിനെ തുടർന്ന് സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാട്ടും ഡാൻസുമായി വധുവിന്റെ വീട്ടിലേക്ക് ഘോഷയാത്ര പൊകാനൊരുങ്ങവെയായിരുന്നു അറസ്റ്റ്. സുരേന്ദ്ര കന്നെ വഞ്ചിച്ചെന്നും രഹസ്യമായി വിവാഹം കഴിച്ചെന്നും ആരോപിച്ച് കാമുകി പരാതി നൽകുകയായിരുന്നു. ഇതിനുശേഷം പൊലീസ് സുരേന്ദ്രയെയും കാമുകിയെയും വധുവിന്റെ കുടുംബാംഗങ്ങളെയും നെവാദ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇതിനിടെ പഞ്ചായത്തിലെ ചില മുതിർന്ന അംഗങ്ങളും പൊലീസ് സ്‌റ്റേഷനിലെത്തി പ്രശ്‌നപരിഹാരത്തിന് ചർച്ചകൾ ആരംഭിച്ചു. 

വരൻ കാമുകിയെ വിവാഹം കഴിക്കണമെന്നും വധു വരന്റെ ഇളയ സഹോദരനെ വിവാഹം കഴിക്കണമെന്നും പഞ്ചായത്ത് തീരുമാനിച്ചു. തർക്കമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൂന്ന് കക്ഷികളെയും പൊലീസ് സ്‌റ്റേഷനിൽ കൊണ്ടുവന്ന് പരസ്പര ധാരണയിലെത്തുകയും വധു വിവാഹം കഴിച്ച് ഇളയ സഹോദരനെ വിവാഹം കഴിച്ചെന്നും കടൗറ പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് പറഞ്ഞു. യുവാവ്, കാമുകിയെ ഉടൻ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി കാമുകിയുമായി പോലീസ് സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് പോയി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി