ദളിത് യുവാവിനെ തീകൊളുത്തി കൊന്ന സംഭവം: യോഗി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്

Published : Sep 17, 2019, 12:58 PM ISTUpdated : Sep 17, 2019, 03:16 PM IST
ദളിത് യുവാവിനെ തീകൊളുത്തി കൊന്ന സംഭവം: യോഗി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്

Synopsis

ഉയർന്ന ജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ചതുമായി ബന്ധപ്പെട്ടാണ് ഹർദോയി ജില്ലയിൽ 20കാരനായ ദളിത് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. മകൻ കൊല്ലപ്പെട്ട വാർത്തയറിഞ്ഞ് അമ്മ ഹൃദയാഘാതം വന്ന് മരിച്ചിരുന്നു.

ദില്ലി: യുപിയിലെ ഹർദോയി ജില്ലയിൽ ദളിത് യുവാവിനെ തീകൊളുത്തി കൊന്ന സംഭവത്തിന് പിന്നാലെ യോഗി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്. സംസ്ഥാനത്തെ സാമൂഹിക ഘടന തകർന്നതായി കോൺഗ്രസ് കുറ്റപ്പെടുത്തി.

ഉയർന്ന ജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ചതുമായി ബന്ധപ്പെട്ടാണ് ഹർദോയി ജില്ലയിൽ 20കാരനായ ദളിത് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. മകൻ കൊല്ലപ്പെട്ട വാർത്തയറിഞ്ഞ് അമ്മ ഹൃദയാഘാതം വന്ന് മരിച്ചിരുന്നു.

"ബിജെപി ഭരണത്തിന് കീഴിൽ മറ്റൊരു ദളിതൻ കൂടി ചുട്ടുകൊല്ലപ്പെട്ടിരിക്കുന്നു. മനുഷ്യത്വവിരുദ്ധവും നാണക്കേടുമാണിത്," കോൺഗ്രസ് ചീഫ് വക്താവ് രൺദീപ് സുർജെവാല പ്രതികരിച്ചു.

"രാഷ്ട്രീയ ലക്ഷ്യം നേടാൻ വേണ്ടി സംസ്ഥാനത്തെ സാമൂഹിക ഘടനയെ തകർക്കുകയാണ്. യുപിയിൽ സ്ത്രീകളോ ദളിതരോ പിന്നാക്ക വിഭാഗക്കാരോ സുരക്ഷിതരല്ലെന്നാണ് ഇത് തെളിയിക്കുന്നത്," എന്നും അദ്ദേഹം തന്റെ ട്വീറ്റിൽ കുറിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ
വർഷം മുഴുവൻ ടിക്കറ്റ് നിരക്കിന് പരിധി ഏർപ്പെടുത്താനാവില്ല, സീസണിലെ വർദ്ധനവ് തിരക്ക് നിയന്ത്രിക്കാൻ; വ്യോമയാന മന്ത്രി