പ്രവേശനം നിഷേധിച്ചു; മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥനെ കയ്യേറ്റം ചെയ്ത് കോൺ​ഗ്രസ് നേതാവ്- വീഡിയോ

Published : Jun 17, 2019, 04:57 PM ISTUpdated : Jun 17, 2019, 05:15 PM IST
പ്രവേശനം നിഷേധിച്ചു; മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥനെ കയ്യേറ്റം ചെയ്ത് കോൺ​ഗ്രസ് നേതാവ്- വീഡിയോ

Synopsis

മധ്യപ്ര​ദേശ് പിഡെബ്ല്യുഡി മന്ത്രി സജ്ജൻ സിം​ഗ് വർമ്മയുടെ പത്രസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കോൺ​ഗ്രസ് വക്താവ്  സണ്ണി രാജ്പാലാണ് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോ​ഗസ്ഥനോട് അപമര്യാദയായി പെരുമാറിയത്.

ഭോപ്പാൽ: പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ പ്രവേശനം നിഷേധിച്ചതിനെ തു‍ടർന്ന് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥനെ കയ്യേറ്റം ചെയ്ത് കോൺ​ഗ്രസ് നേതാവ്. മധ്യപ്ര​ദേശ് പിഡെബ്ല്യുഡി മന്ത്രി സജ്ജൻ സിം​ഗ് വർമ്മയുടെ പത്രസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കോൺ​ഗ്രസ് വക്താവ്  സണ്ണി രാജ്പാലാണ് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോ​ഗസ്ഥനോട് അപമര്യാദയായി പെരുമാറിയത്.

മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. സണ്ണി രാജ്പാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥനോട് അപമര്യാദയായി പെരുമാറുന്നതിന്റേയും ഉദ്യോ​ഗസ്ഥനെ ബലംപ്രയോ​ഗിച്ച് തള്ളുകയും ചെയ്യുന്നതിന്റേയും ദൃശ്യങ്ങൾ‌ പത്രസമ്മേളനം റിപ്പോർ‌ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരുടെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

പത്രം സമ്മേളനം നടക്കുന്ന ഹാളിലേക്ക് കടത്തിവിടാൻ സാധിക്കില്ലെന്ന് സണ്ണി രാജ്പാലിനെ പൊലീസ് അറിയിച്ചു. എന്നാൽ താൻ ഈ ഏരിയയിലെ കോൺ​ഗ്രസ് വക്താനാണെന്ന് പറഞ്ഞ് രാജ്പാല്‍ ഉദ്യോ​ഗസ്ഥനെ പിന്നോട്ടേക്ക് തള്ളുകയും ബലംപ്രയോഗിച്ച് ഹാളിലേക്ക് കടക്കുകയുമായിരുന്നു. ഹാളിലേക്ക് പ്രവേശിക്കരുതെന്ന് സണ്ണി രാജ്പാലിനോട് പലപ്രാവശ്യം ഉദ്യോ​ഗസ്ഥർ പറഞ്ഞെങ്കിലും അതെല്ലാം നിഷേധിച്ചാണ് അദ്ദേഹം ഹാളിലേക്ക് തള്ളിക്കയറിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ധനവില കുതിക്കുന്നു; നികുതി ഇളവ് ആവശ്യപ്പെട്ട് എയർ ഇന്ത്യയും ഇൻഡിഗോയും, ടിക്കറ്റ് നിരക്കിലും വർധനവ്
ഓർഡർ ചെയ്തത് മട്ടൻ ബിരിയാണി, കിട്ടിയത് നായയുടെ ഇറച്ചിയെന്ന് ആരോപണം, വീഡിയോയെ ചൊല്ലി സാമൂഹ്യമാധ്യമങ്ങളിൽ പോര്