
പാറ്റ്ന: പ്രതിപക്ഷത്ത് ഇപ്പോഴും ഏറ്റവും വലിയ പാർട്ടി കോണ്‍ഗ്രസ് ആണെന്നും, കോണ്‍ഗ്രസിന്‍റെ പ്രസക്തി സംബന്ധിച്ച് മറ്റുള്ളവർ പ്രായോഗികമായി ചിന്തിക്കണമെന്നും ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്.
2024 ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഐക്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി അധ്യക്ഷൻ ലാലു പ്രസാദും കാണുമെന്നും തേജസ്വി യാദവ് ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്തുക എന്നത് പ്രതിപക്ഷ നേതാക്കളുടെ വ്യക്തിപരമായ ലക്ഷ്യമായി മാറണമെന്നും തേജസ്വി യാദവ് പറഞ്ഞു.
“മികച്ചൊരു തുടക്കം ബിഹാറില്‍ നിന്നും ഉണ്ടായിട്ടുണ്ട്,അതൊരു മാതൃകയാണ്. അത് മറ്റുള്ളയിടങ്ങളിലും ആവർത്തിക്കണം. നിതീഷ് കുമാര്‍ നിരവധി നേതാക്കളെ കണ്ടിട്ടുണ്ട്, ലാലുജിയും സംസാരിച്ചിട്ടുണ്ട്, ഞാനും കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. സോണിയാജി തിരിച്ചെത്തിക്കഴിഞ്ഞാൽ, മുന്നോട്ടുള്ള വഴികൾ ചർച്ച ചെയ്യാൻ നിതീഷ്ജിയും ലാലുജിയും അവരെ കാണും.
കഴിഞ്ഞ മാസം, ബിജെപിയുമായുള്ള ജെഡിയു സഖ്യം നിതീഷ് അവസാനിപ്പിക്കുകയും ബിഹാറിൽ പുതിയ സഖ്യസർക്കാർ രൂപീകരിക്കാൻ ആർജെഡി, കോൺഗ്രസ്, ഇടതുപാർട്ടികളുമായി കൈകോർക്കുകയും ചെയ്തിരുന്നു. ഇത് പ്രതിപക്ഷ നിരയിൽ പുതിയ പ്രതീക്ഷയുണ്ടാക്കിയെന്നും വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി ഇത് അനുഭവപ്പെടുമെന്നും. ഇത് വലിയ മാറ്റം സൃഷ്ടിക്കുകയും ചെയ്തുവെന്നും തേജസ്വി യാദവ് പറഞ്ഞു.
ഇത് തീർച്ചയായും ഒരു മാറ്റമുണ്ടാക്കും. ജെഡിയു വിട്ടതോടെ ബിജെപിയുടെ ബിഹാറിലെ ശക്തി കുറഞ്ഞു. കണക്കുകള്‍ നോക്കിയാല്‍ കോൺഗ്രസ്, ആർജെഡി, ജെഡിയു, ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത വോട്ട് വിഹിതം 50 ശതമാനത്തിന് മുകളിലാണ്. ബിഹാറിൽ 40ൽ 39 സീറ്റുകൾ നേടിയ പ്രകടനം ബിജെപി ആവർത്തിക്കാൻ പോകുന്നില്ല. രാജസ്ഥാനിൽ കോൺഗ്രസിന് പൂജ്യം സീറ്റുകളാണ് ലഭിച്ചത്, അത് ഇനി സംഭവിക്കാൻ പോകുന്നില്ല. നമ്മൾ കൈകോർക്കുകയും തന്ത്രവുമായി പോരാടുകയും ചെയ്താൽ, ബിജെപി തീർച്ചയായും വീഴും എന്നും തേജസ്വി യാദവ് പറഞ്ഞു.
ലക്ഷ്യം പ്രധാനമന്ത്രി പദമോ; ദില്ലി ദൗത്യവുമായി നിതീഷ് കുമാര്‍, രാഹുലുമായി കൂടിക്കാഴ്ച
നിതീഷ് കുമാർ ശക്തനായ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരിക്കുമെന്ന് തേജസ്വി യാദവ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam