തകര്‍ന്നിരിക്കുകയാണെന്ന് അറിയാം, സഹായിക്കാന്‍ തയാര്‍; ബിജെപിയെ ട്രോളി കോണ്‍ഗ്രസ്

Published : Mar 06, 2019, 08:54 PM ISTUpdated : Mar 06, 2019, 08:55 PM IST
തകര്‍ന്നിരിക്കുകയാണെന്ന് അറിയാം, സഹായിക്കാന്‍ തയാര്‍; ബിജെപിയെ ട്രോളി കോണ്‍ഗ്രസ്

Synopsis

ചൊവ്വാഴ്ച രാവിലെ 11.30 മുതല്‍ ആണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. അടുത്തിടെ ഓസ്കര്‍ പുരസ്കാരം നേടിയ ചിത്രത്തിന്‍റെ ട്രെയിലര്‍ പോസ്റ്റ് ചെയ്ത് ഒപ്പം മോശമായ ഭാഷയില്‍ ഒരു പോസ്റ്ററുമാണ് സൈറ്റില്‍ കാണപ്പെട്ടത്

ഹാക്ക് ചെയ്യപ്പെട്ട ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ചൊവ്വാഴ്ച രാവിലെ 11.30 മുതല്‍ ആണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. അടുത്തിടെ ഓസ്കര്‍ പുരസ്കാരം നേടിയ ചിത്രത്തിന്‍റെ ട്രെയിലര്‍ പോസ്റ്റ് ചെയ്ത് ഒപ്പം മോശമായ ഭാഷയില്‍ ഒരു പോസ്റ്ററുമാണ് സൈറ്റില്‍ കാണപ്പെട്ടത്.

എന്നാല്‍ 11.45 മുതല്‍ ഇത് അപ്രത്യക്ഷമായി സൈറ്റില്‍ എറര്‍ സന്ദേശം കാണിക്കാന്‍ തുടങ്ങി. പിന്നീട് ഞങ്ങള്‍ ഉടന്‍ തിരിച്ചുവരും എന്ന സന്ദേശമാണ് ഇപ്പോള്‍ കാണിക്കുന്നത്. തിരിച്ചുവരാന്‍ സമയം എടുക്കുന്നതിനാല്‍ ഹാക്കര്‍മാര്‍ ബിജെപി സൈറ്റില്‍ വരുത്തിയ നാശം ചെറുതായിരിക്കില്ല എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

എന്നാല്‍, ബിജെപിയുടെ സെെറ്റ് ഹാക്ക് ചെയ്യപ്പെട്ടതിന്‍റെ ട്രോളയിരിക്കുകയാണ് കോണ്‍ഗ്രസ്. ട്വിറ്ററിലൂടെയായിരുന്നു കോണ്‍ഗ്രസിന്‍റെ പരിഹാസം. നിങ്ങള്‍ തകര്‍ന്നിരിക്കുകയാണെന്ന് അറിയാം. തിരിച്ചെത്തുന്നതിന് എന്തെലും സഹായം ആവശ്യമെങ്കില്‍ അതിന് തയാറാണെന്നാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്.

അതേസമയം, ബിജെപി സെെറഅറ് ഹാക്കിംഗ് നടത്തിയത് ആര് എന്നത് സംബന്ധിച്ച് ഇതുവരെ വിശദീകരണം വന്നിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. http://www.bjp.org/ എന്ന സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്.  സോഷ്യല്‍ മീഡിയയില്‍ ബിജെപി സൈറ്റ് ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി