തീരുമാനം പിൻവലിച്ചില്ലെങ്കിൽ വലിയ പ്രക്ഷോഭം; മുന്നറിയിപ്പുമായി കോൺ​ഗ്രസ്, ജാർഖണ്ഡിൽ കോൺ​ഗ്രസ് എതിർപ്പ് തള്ളി

Published : Jun 10, 2026, 04:38 PM IST
congress flag

Synopsis

അതേസമയം, ജാർഖണ്ഡിൽ ബിജെപി സ്വതന്ത്രൻ പരിമൾ നഥ്വാനിയുടെ പത്രിക സ്വീകരിച്ചു. കോൺഗ്രസിൻറെ എതിർപ്പ് തള്ളിയാണ് പത്രിക സ്വീകരിച്ചത്. 

ദില്ലി: മധ്യപ്രദേശിലെ കോൺ​ഗ്രസ് രാജ്യസഭാ സ്ഥാനാർഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി പിൻവലിച്ചില്ലെങ്കിൽ വലിയ പ്രക്ഷോഭമെന്ന് കോൺ​ഗ്രസ്. പത്രിക തള്ളിയത് പൂർണമായി തെറ്റായ നടപടിയാണെന്നും മീനാക്ഷി നടരാജന് എതിരെ ക്രിമിനൽ കേസ് ഇല്ലെന്നും കോൺ​ഗ്രസ് നേതാവ് മനു അഭിഷേക് സിം​ഗ്‍വി വ്യക്തമാക്കി. ഭാഗം വിശദീകരിക്കാൻ ഒരു നോട്ടീസ് മാത്രമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിയമത്തിൽ പോലും ഇല്ലാത്ത വ്യവസ്ഥയിലാണ് പത്രിക തള്ളിയത്. 2 വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കുന്ന കുറ്റത്തിൽ പ്രതി ആയാൽ മാത്രമേ നടപടി ആവശ്യമുള്ളൂവെന്നും കുറ്റപത്രം, കുറ്റം ചേർക്കൽ എന്നിവ ഒന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പത്രിക തള്ളിയ നടപടി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, ജാർഖണ്ഡിൽ ബിജെപി സ്വതന്ത്രൻ പരിമൾ നഥ്വാനിയുടെ പത്രിക സ്വീകരിച്ചു. കോൺഗ്രസിൻറെ എതിർപ്പ് തള്ളിയാണ് പത്രിക സ്വീകരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മമതക്ക് കോൺഗ്രസ് ദേശീയ ഉപാധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി വാഗ്ദാനം ചെയ്തെന്ന വാർത്തകൾ തള്ളി കെസി വേണുഗോപാൽ; 'ടിഎംസിയുമായി ലയന ചർച്ചകൾ നടന്നിട്ടില്ല'
തമിഴനാട് ബിജെപിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; മറ്റൊരു സംസ്ഥാന സെക്രട്ടറി കൂടി രാജിവെച്ചു; ഇനി അണ്ണാമലൈയ്ക്കൊപ്പം