വിജയ്ക്ക് മുന്നറിയിപ്പുമായി കോൺഗ്രസ്, പ്രതിച്ഛായക്ക് കളങ്കം, എഐഎഡിഎംകെ എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുത്

Published : May 15, 2026, 10:23 PM IST
 CM Vijay

Synopsis

തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം മുന്നറിയിപ്പ് നൽകി. അണ്ണാ ഡിഎംകെയിൽ നിന്ന് കൂറുമാറിയ എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത് വിജയിന്റെ രാഷ്ട്രീയ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ സുസ്ഥിരതയ്ക്ക് കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും പിന്തുണ മാത്രം മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ തുടരുന്നതിനിടെ, ടിവികെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ വിജയ്‌ക്ക് മുന്നറിയിപ്പുമായി കോൺഗ്രസ്. അണ്ണാ ഡിഎംകെയിൽ നിന്നും കൂറുമാറി ടിവികെയെ പിന്തുണച്ച എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം ആവശ്യപ്പെട്ടു. വിജയിന്റെ രാഷ്ട്രീയ പ്രതിച്ഛായക്ക് ഇത് വലിയ രീതിയിലുള്ള കളങ്കമുണ്ടാക്കുമെന്നാണ് കാർത്തിയുടെ നിരീക്ഷണം. അണ്ണാ ഡിഎംകെയിൽ നിന്നുള്ള നേതാക്കൾ ടിവികെ മന്ത്രിസഭയിൽ ഇടംപിടിക്കാൻ സമ്മർദം ചെലുത്തുന്ന സാഹചര്യത്തിലാണ് പ്രതികരണം.

വിജയ് സർക്കാരിന്റെ സുസ്ഥിരമായ നിലനിൽപ്പിന് കോൺഗ്രസിന്റെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണ മാത്രം മതിയെന്ന് കാർത്തി ചിദംബരം വ്യക്തമാക്കി. അഞ്ച് വർഷം പൂർത്തിയാക്കാൻ അണ്ണാ ഡിഎംകെ വിമതരുടെ ആവശ്യമില്ലെന്നും, മാറ്റത്തിനായി വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കുന്ന തീരുമാനങ്ങൾ വിജയിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടിവികെ സർക്കാർ വിശ്വാസവോട്ട് നേടിയതിന് പിന്നാലെ തമിഴ്നാട് രാഷ്ട്രീയത്തിൽ ചേരിതിരിവ് ശക്തമാവുകയാണ്. 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുപിയിൽ മഴക്കെടുതി, മരണസംഖ്യ 117 ആയി ഉയർന്നു, 200ലധികം പേർക്ക് പരിക്കേറ്റു, ഏറ്റവും കൂടുതൽ മരണം പ്രയാ​ഗ്‍രാജിൽ
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ നിർണായക അറസ്റ്റ്; പിടിയിലായത് ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്ന സംഘത്തിലെ അംഗം, സൂത്രധാരനെന്ന് സിബിഐ